ETV Bharat / state

പിണറായി വിജയൻ സർക്കാരിന്‍റെ ധാർഷ്ഠ്യം അവസാനിപ്പിക്കണം, യുഡിഎഫ് അധികാരത്തിൽ വരണം: മേജർ രവി

author img

By

Published : Feb 12, 2021, 12:29 PM IST

Updated : Feb 12, 2021, 2:18 PM IST

തനിക്കൊരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും വിശ്വാസത്തിൽ ഭരണാധികാരികൾ കൈകടത്തി വേദനിപ്പിക്കരുതെന്നും മേജർ രവി പറഞ്ഞു.

Major Ravi  മറ്റൊരു പാർട്ടിയിലും അംഗമല്ല  ഐശ്വര്യ കേരള യാത്ര  മേജർ രവി  Aishwarya Kerala Yatra  Major Ravi participates in Aishwarya Kerala Yatra
പിണറായി വിജയൻ സർക്കാരിന്‍റെ ധാർഷ്ഠ്യം അവസാനിപ്പിക്കണം, യുഡിഎഫ് അധികാരത്തിൽ വരണം: മേജർ രവി

എറണാകുളം: പിണറായി വിജയൻ സർക്കാരിന്‍റെ ധാർഷ്ഠ്യം അവസാനിപ്പിക്കണമെന്ന് സംവിധായകനും നടനുമായ മേജർ രവി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ബിജെപിക്കാരനല്ലേയെന്ന് പലരും ചോദിക്കുന്നു. തനിക്കൊരു പാർട്ടിയിലും അംഗത്വം ഇല്ല. വിശ്വാസത്തിൽ ഭരണാധികാരികൾ കൈകടത്തി വേദനിപ്പിക്കരുതെന്നും മേജർ രവി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട സമരത്തിലെ കേസുകൾ യുഡിഎഫ് അധികാരത്തിലെത്തിയാൽ എഴുതിത്തള്ളണം. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നും ധാർഷ്ഠ്യം നിറഞ്ഞ സർക്കാരിനെ പുറത്താക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. കോൺഗ്രസ് വേദിയിലേക്ക് സ്വാഗതം ചെയ്‌ത മുല്ലപ്പള്ളി രാമചന്ദ്രന് മേജർ രവി നന്ദി അറിയിച്ചു.

Last Updated : Feb 12, 2021, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.