ETV Bharat / state

Maharani Movie Release Date തിയേറ്ററുകള്‍ അടക്കിവാഴാന്‍ 'മഹാറാണി'; ചിത്രം നവംബര്‍ 24 ന് റിലീസ് - ഹാസ്യ ചിത്രമായി മഹാറാണി

Malayalam Film Maharani : ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി.

Maharani Film Releasing Date Announced On November  Maharani Film  Maharani Film Releasing Date Announced  Malayalam Film Maharani  Malayalam Film Maharani latest news  തീയറ്ററുകള്‍ അടക്കിവാഴാന്‍ മഹാറാണി  മഹാറാണി ചിത്രം നവംബര്‍ 24 ന് തീയറ്ററുകളിലേക്ക്  ജി മാര്‍ത്താണ്ഡന്‍ ചിത്രം മഹാറാണി  ഹാസ്യ ചിത്രമായി മഹാറാണി  മഹാറാണിയിലെ ചതയദിന പാട്ട്
Maharani Film
author img

By ETV Bharat Kerala Team

Published : Oct 1, 2023, 11:01 PM IST

എറണാകുളം: സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു (Maharani Film). ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി നവംബര്‍ 24 നാണ് തിയേറ്ററുകളിലെത്തുക.

ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ 'ചതയദിന പാട്ട്' ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിച്ചിരുന്നു. ഇഷ്‌ക്‌, അടി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ്ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു.

ALSO READ:Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത്

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്‌മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.

ഛായാഗ്രഹണം - എസ്. ലോകനാഥന്‍. സംഗീതം - ഗോവിന്ദ് വസന്ത. ഗാനരചന - രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി. പശ്ചാത്തല സംഗീതം - ഗോപി സുന്ദര്‍. എഡിറ്റിംഗ് - നൗഫല്‍ അബ്‌ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍. പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍. ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്. അസോസിയേറ്റ് ഡയറക്‌ടർ - സജു പൊറ്റയില്‍ക്കട. ആര്‍ട്ട്‌ ഡയറക്‌ടര്‍ - സുജിത് രാഘവ്. മേക്കപ്പ് - ജിത്ത് പയ്യന്നൂര്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. സ്‌റ്റില്‍സ് - അജി മസ്‌കറ്റ്. ശബ്‌ദലേഖനം - എം.ആര്‍ രാജാകൃഷ്‌ണന്‍, സംഘട്ടനം - മാഫിയാ ശശി, പി.സി. സ്‌റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്‌റ്റര്‍, പിആര്‍ഒ - ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യുറ എന്‍റർടൈന്‍മെന്‍റ്‌സ്‌.

ALSO READ:Maharani Chathaya Dina Pattu മഹാറാണിയിലെ ചതയദിന പാട്ട്‌ എത്തി; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ലിറിക്കല്‍ വീഡിയോ

ചതയദിന പാട്ട്: നാടന്‍ പ്രയോഗങ്ങളാല്‍ സമ്പുഷ്‌ടമാണ് 'മഹാറാണി' ചിത്രത്തിലെ 'ചതയദിന പാട്ട്. കപില്‍ കപിലനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 'ചതയദിന പാട്ടി'ലൂടെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

ALSO READ:Aaromalinte Aadyathe Pranayam: സിദ്ദിഖ് സാമന്‍റെ മലയാള അരങ്ങേറ്റം; റിലീസിനൊരുങ്ങി ആരോമലിന്‍റെ ആദ്യത്തെ പ്രണയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.