ETV Bharat / state

എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി - എം.ശിവശങ്കർ

ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു.

M Shivashankar  bail plea postponed  എം.ശിവശങ്കർ  എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ
എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി
author img

By

Published : Feb 1, 2021, 3:26 PM IST

Updated : Feb 1, 2021, 4:32 PM IST

എറണാകുളം: ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന എ.സി.ജെ.എം. കോടതി വിധി പറയാനായി മാറ്റി. ജാമ്യപേക്ഷയിൽ കോടതി ബുധനാഴ്‌ച വിധി പറയും. ഡോളർ കടത്ത് കേസിൽ മറ്റു പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്‌തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലന്ന് ശിവശങ്കർ വാദിച്ചു.

സംശയങ്ങളല്ലാതെ തെളിവുകളില്ലെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്‌തിട്ടും ഡോളർ കടത്ത് കേസിൽ തനിക്കെതിരായ രേഖകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. അന്വേഷണവുമായി ഇതുവരെ പൂർണമായും സഹകരിച്ചിട്ടുണ്ട്. ഹൈക്കോടതി ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഇ.ഡി. കേസിൽ ജാമ്യം നൽകിയിട്ടുണ്ട്. ഡോളർ കേസിലും ജാമ്യം അനുവദിക്കണമെന്നും ശിവശശങ്കർ ജാമ്യപേക്ഷയിൽ ആവശ്യപ്പെട്ടു.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. നേരത്തെ സ്വർണക്കടത്ത് കേസിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ എം.ശിവശങ്കറിന് വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചിൽ എം.ശിവശങ്കറിന് ജയിൽ മോചിതനാകാൻ കഴിയും.

Last Updated : Feb 1, 2021, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.