എറണാകുളം : കോതമഗലം എം.എ കോളജിൽ എസ്.എഫ്.ഐയുടെ വേറിട്ട വാലന്‍റൈൻസ് ഡേ ആഘോഷം. കാമ്പസിൽ പ്രേമലേഖനപ്പെട്ടി സ്ഥാപിച്ചായിരുന്നു ദിനാഘോഷം. പ്രണയം തുറന്നുപറയാൻ ആഗ്രഹിക്കുന്നവർക്ക് കത്തെഴുതി കാമ്പസിലെ കാന്‍റീനിന് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രേമലേഖനപ്പെട്ടിയിൽ നിക്ഷേപിക്കാം.
Also Read: ജയിലിൽ പൂത്തുലഞ്ഞ പ്രണയം ; സ്വയരക്ഷയ്ക്കായി കൊലയാളിയായ യുവതിയെ വിവാഹം ചെയ്‌ത് വീരപ്പന്‍റെ സഹായി
കത്ത് എത്തിച്ചേരേണ്ട ആളുടെ പേരും, ക്ലാസും സൂചിപ്പിക്കണം. കത്ത് എസ്.എഫ്.ഐ പ്രവർത്തകർ എത്തിച്ചുനൽകും. രാഷ്ട്രീയത്തെപ്പോലെ തന്നെ പ്രണയവും കാമ്പസുകളെ സർഗാത്മകമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇത്തരമൊരു പരിപാടിയെന്നും എസ്എഫ്ഐ പ്രവര്‍ത്തകരായ ആൽബിനും, ഷഹീനും പറയുന്നു.
സമീപ കാലത്തായി പ്രണയം നിരസിച്ചതിന്‍റെ പേരിൽ കൊലപാതകങ്ങൾ അരങ്ങേറുന്നത് കണ്ടുവരുന്നുണ്ട്. പെട്ടി സ്ഥാപിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും അവര്‍ പറയുന്നു.