ETV Bharat / state

Leo Tamil Poster Release : 'ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക'; തീപ്പൊരി പാറിച്ച് 'ലിയോ'യുടെ തമിഴ് പോസ്റ്റർ - ലിയോ

Vijay Movie Leo Poster: വിജയ്‌ ചിത്രം ലിയോയുടെ തമിഴ്‌ പോസ്‌റ്റര്‍ റിലീസായി. ചിത്രത്തിന്‍റെ ഹിന്ദി പോസ്റ്റര്‍ റിലീസ് മാറ്റി വച്ചു. പോസ്‌റ്ററിലെ വിജയ്‌ ലുക്ക് ആരാധകരില്‍ ആകാംക്ഷയേറ്റി. ചിത്രം ഒക്‌ടോബറില്‍ തിയേറ്ററുകളിലേക്ക്.

Leo Tamil Poster Release  ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക  തീപ്പൊരിപ്പാറി ലിയോയുടെ തമിഴ് പോസ്റ്റർ പുറത്ത്  വിജയ്‌ ചിത്രം ലിയോ  LEO MOVIE  ലിയോ  വിജയ്‌യുടെ ലിയോ
Leo Tamil Poster Release
author img

By ETV Bharat Kerala Team

Published : Sep 20, 2023, 11:03 PM IST

എറണാകുളം : ഓരോ അപ്ഡേറ്റിലും ആരാധകരുടെ പ്രതീക്ഷകൾ വനോളം ഉയര്‍ത്തി ദളപതി വിജയ്‌യുടെ ലിയോ (Vijay Movie Leo). ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തമിഴ് പോസ്റ്റർ പുറത്ത്. 'ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക' എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയ്‌യുടെ തീപ്പൊരി പാറിക്കുന്ന ലുക്ക് ആരാധകരെ പുളകം കൊള്ളിച്ചു. ചിത്രത്തില്‍ വിജയ്‌ ഗ്യാങ്സ്റ്ററായി വേഷമിടുന്നതാണ് ആരാധകരെ കൂടുതല്‍ ഹരം കൊള്ളിക്കുന്നത് (Leo Tamil Poster Release).

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഗോകുലം ഫിലിംസാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയ്‌ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആരാധകരുടെ മനസില്‍ ആവേശ തിരയിളക്കുന്ന ചിത്രം ഒക്‌ടോബര്‍ 19നാണ് (Vijay Movie Leo Release) തിയേറ്ററുകളിലെത്തുക. ആരാധകരിലേക്ക് എത്തുന്നതിനിടെയുള്ള ഒരു മാസം ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ പൊടിപൊടിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിലെ ഗാന രംഗങ്ങളും പ്രേക്ഷക മനസില്‍ ഇടം പിടിക്കുമെന്നാണ് വിലയിരുത്തല്‍. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷൻ: അൻപറിവ്, എഡിറ്റിങ്: ഫിലോമിൻ രാജ്. പിആർ: പ്രതീഷ് ശേഖർ.

ലിയോയുടെ ഹിന്ദി പോസ്റ്റര്‍ റിലീസ് മാറ്റിവച്ചു (Leo Hindi Poster Release Postponed): ഒക്‌ടോബറില്‍ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ലിയോയുടെ ഹിന്ദി പോസ്റ്റര്‍ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചു. നടന്‍ വിജയ്‌ ആന്‍റണിയുടെ മകള്‍ മീരയുടെ വിയോഗത്തെ തുടര്‍ന്നാണ് റിലീസ് മാറ്റിയത്. ചിത്രത്തിന്‍റെ തെലുഗു, കന്നഡ പോസ്റ്ററുകള്‍ നേരത്തെ റിലീസ് ചെയ്‌തിരുന്നു.

also read: Vijay Leo Movie Poster 'യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ'.. ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

ഹിന്ദി പോസ്റ്റര്‍ റിലീസ് (Leo Hindi Poster Release) മാറ്റിവച്ച വിവരം നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ടതായിരുന്നു. സിനിമ തിയേറ്ററുകളിലെത്തുന്നതിനിടെയുള്ള ഒരു മാസം ഓരോ പോസ്റ്ററുകള്‍ പുറത്ത് വിടാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതിനിടെയാണ് റിലീസ് മാറ്റിവച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

also read: Leo Poster Release Postponed : ലിയോ പോസ്‌റ്റര്‍ റിലീസ് മാറ്റിവച്ചു ; വിജയ് ആന്‍റണിയുടെ മകളുടെ മരണത്തില്‍ അനുശോചനവുമായി ടീം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.