എറണാകുളം: കളമശ്ശേരി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. കളമശേരി ബിടിആർ മന്ദിരത്തിൽ നിന്നും റാലി സംഘടിപ്പിച്ചാണ് പ്രചരണം തുടങ്ങിയത്. ഐഎൻടിയുസി ദേശീയ നേതാവ് കെ ചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണ റാലി ഇടപ്പള്ളി ടോളിൽ സമാപിച്ചു.
സിപിഎം ഏരിയാ സെക്രട്ടറി എം.ഇ ഹസൈനാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എൻ ഗോപിനാഥ്, സി.കെ പരീത്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ബി വർഗീസ്, എൻ സുരൻ, സി.എസ്.എ കരീം, മുജീബ് റഹ്മാൻ, ടി.ടി രതീഷ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.