ETV Bharat / state

ലാവ്ലിൻ കേസിൽ പിണറായി വിജയനെതിരെയുള്ള തെളിവുകൾ ഇഡിക്ക് കൈമാറി ടിപി നന്ദകുമാർ - crime nandakumar

തോമസ് ഐസക്കിനെതിരായ തെളിവുകൾ പിന്നീട് ഹാജരാക്കുമെന്നും ക്രൈം മാസിക എഡിറ്റർ ടിപി നന്ദകുമാർ പറഞ്ഞു

ലാവലിൻ കേസ്  പിണറായി വിജയൻ  ക്രൈം നന്ദകുമാർ  lavalin case  crime nandakumar  ED
ലാവലിൻ കേസിൽ പിണറായി വിജയനെതിരെയുള്ള തെളിവുകൾ ഇഡിക്ക് കൈമാറി ക്രൈം നന്ദകുമാർ
author img

By

Published : Mar 16, 2021, 9:55 PM IST

എറണാകുളം: ലാവ്ലിൻ കേസിൽ പിണറായി വിജയനെതിരെയുള്ള രേഖകൾ ഇഡിയുടെ മുന്നിൽ ഹാജരാക്കി ക്രൈം മാസിക എഡിറ്റർ ടിപി നന്ദകുമാർ. കള്ളപ്പണമിടപാട് സംബന്ധിച്ച് വ്യക്തമായ രേഖകൾ കൈവശമുണ്ട്. ഹൈക്കോടതി ജഡ്‌ജിക്കെതിരെയും വ്യക്തമായ തെളിവ് നൽകും. സ്വരലയയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് സംബന്ധിച്ച കോടതി ഉത്തരവുകൾ ഹാജരാക്കും. തോമസ് ഐസക്കിനെതിരായ തെളിവുകൾ പിന്നീട് ഹാജരാക്കുമെന്നും ടിപി നന്ദകുമാർ പറഞ്ഞു. കൊച്ചിയിൽ ഇ.ഡി. ഓഫീസിൽ ലാവ്ലിൻ ഉൾപ്പടെയുള്ള കേസുകളുമായി ബന്ധപ്പെട്ട തെളിവ് നൽകാനെത്തിയതായിരുന്നു ടി.പി നന്ദകുമാർ.

ലാവലിൻ കേസിൽ പിണറായി വിജയനെതിരെയുള്ള തെളിവുകൾ ഇഡിക്ക് കൈമാറി ക്രൈം നന്ദകുമാർ

നേരത്തെ ഇഡിയുടെ നോട്ടീസ് കിട്ടി ഒരു ദിവസം പോലും ലഭിക്കാതെ ഹാജരാകേണ്ടി വന്നു. അതിനാലാണ് അന്ന് രേഖകൾ നൽകാൻ കഴിയാതെ വന്നത്. 2006ൽ പിണറായി വിജയൻ, എംഎ ബേബി, തോമസ് ഐസക്ക് എന്നിവർക്കെതിരെയാണ് താൻ ഡിആർഐക്ക് പരാതി നൽകിയത്. ഇതിൽ തുടർനടപടി ഇല്ലാത്ത സാഹചര്യത്തിൽ നിരവധി തവണ താൻ കേന്ദ്ര ഏജൻസിയെ സമീപിച്ചിരുന്നു. ഇഡിക്ക് കഴിഞ്ഞ തവണ വിശദമായ മൊഴി നൽകിയിരുന്നു. ലാവ്ലിൻ കേസിലെ പണമിടപാടിനെ കുറിച്ചാണ് അവർ പ്രധാനമായും ചോദിച്ചറിഞ്ഞത്. അതിനുള്ള വ്യക്തമായ തെളിവുകൾ സമർപ്പിക്കും. സിയാലിൽ ഷെയറുമായി ബന്ധപ്പെട്ട് വ്യപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ടി.പി.നന്ദകുമാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.