ETV Bharat / state

നേര്യമംഗലം-ഇടുക്കി റോഡില്‍ മണ്ണിടിച്ചില്‍; മുപ്പത്തെട്ടോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി

author img

By

Published : Aug 10, 2020, 5:52 PM IST

Updated : Aug 10, 2020, 6:47 PM IST

റോഡിന് മുകളിലെ മലനിരകളില്‍ നിരവധി വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. അപകടസാധ്യത മുന്നില്‍ കണ്ടാണ് നടപടി.

നേര്യമംഗലം-ഇടുക്കി റോഡില്‍ മണ്ണിടിച്ചില്‍  കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി  എറണാകുളം  നേര്യമംഗലം-ഇടുക്കി റോഡ്‌
നേര്യമംഗലം-ഇടുക്കി റോഡില്‍ മണ്ണിടിച്ചില്‍; മുപ്പത്തെട്ടോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി

എറണാകുളം: നേര്യമംഗലം-ഇടുക്കി റോഡില്‍ 46 ഏക്കര്‍ എന്ന സ്ഥലത്ത്‌ മണ്ണിടിച്ചില്‍. റോഡിന് മുകളിലെ മലനിരകളില്‍ നിരവധി വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. മലയടിവാരത്തിനും റോഡിനും താഴെയായി നിരവധി കുടുംബങ്ങളാണ് താമിസിക്കുന്നത്. മഴ ശക്തമായാല്‍ വിള്ളലുകളില്‍ വെള്ളമിറങ്ങി മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് മുപ്പത്തെട്ടോളം കുടുംബങ്ങളെ നേര്യമംഗലം ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

2018 ല്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ പ്രദേശത്തിന് തൊട്ടടുത്താണ് വീണ്ടും വിള്ളലുകളുണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റവന്യു വിഭാഗം, പൊലീസ്, ഫയര്‍ഫോഴ്‌സ്‌ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ്‌ ചെയ്‌തിരിക്കുകയാണ്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അറിയിച്ചു.

Last Updated : Aug 10, 2020, 6:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.