കൊച്ചി: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന "ലളിതം സുന്ദരം" എന്ന ചിത്രത്തിന്‍റെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ ആരംഭിച്ചു. മഞ്ജു വാര്യർ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സെഞ്ച്വറിയുമായി സഹകരിച്ച് മഞ്ജു വാര്യരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തില്‍ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്‌തി സതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പി സുകുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും പ്രമോദ് മോഹൻ ആണ് നിർവഹിക്കുന്നത് . ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.
"ലളിതം സുന്ദരം" ചിത്രീകരണം വണ്ടിപ്പെരിയാറില്‍ - മഞ്ചു വാര്യര്‍
ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു