ETV Bharat / state

ദ്വീപ് നിവാസികളെ നാട്ടിലെത്തിക്കും; ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു - കൊവിഡ് പരിശോധന

കോഴിക്കോടുള്ളവരെ അവിടെ വച്ചും മറ്റുള്ളവരെ കൊച്ചിയിലെത്തിച്ച് പരിശോധന നടത്തിയും ദ്വീപിലെത്തിക്കുമെന്ന് ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസൽ

lakshadweep mp muhammad faizal  ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ  Administration of Lakshadweep Digital India  ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസൽ  ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റ്  നോർക്ക രജിസ്റ്റർ  കൊവിഡ് പരിശോധന  lakshadweep island
ദ്വീപ് നിവാസികളെ നാട്ടിലെത്തിക്കും; ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു
author img

By

Published : May 9, 2020, 3:07 PM IST

കൊച്ചി: ദ്വീപ് നിവാസികളെ നാട്ടിലെത്തിക്കുന്നതിന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസൽ. ലക്ഷദ്വീപിൽ നിന്നും മടങ്ങേണ്ടവർക്കും ദ്വീപിലേക്ക് എത്തേണ്ടവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ വെബ്‌സൈറ്റിൽ ഓൺലൈൻ പോർട്ടലിലേക്കുള്ള ലിങ്ക് ലഭിക്കും. കൊവിഡ് പരിശോധന നടത്തിയ ശേഷമാകും ഇവരെ അതത് സ്‌ഥലങ്ങളിൽ എത്തിക്കുക.

ദ്വീപ് നിവാസികളെ നാട്ടിലെത്തിക്കും; ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു

ലക്ഷദ്വീപിൽ നിന്നും മടങ്ങേണ്ട കേരളത്തിൽ നിന്നുള്ളവർ നോർക്കയിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അവരെ നാട്ടിലേക്കയക്കും. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഒരുക്കിയിട്ടുണ്ട്. മംഗലാപുരത്തും കോഴിക്കോടും കുടുങ്ങിയ ദ്വീപ് നിവാസികൾ ആശങ്കപ്പെടേണ്ടതില്ല. മംഗലാപുരത്ത് കൊവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ചുവെന്നും ഇവരെ ദ്വീപിലെത്തിക്കുന്നതിന് കപ്പൽ അയക്കാൻ തീരുമാനിച്ചുവെന്നും എം.പി.മുഹമ്മദ് ഫൈസൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. കോഴിക്കോടുള്ളവരെ അവിടെ വച്ചും മറ്റുള്ളവരെ കൊച്ചിയിലെത്തിച്ച് പരിശോധന നടത്തിയും ദ്വീപിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.