എറണാകുളം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്‌താവന തള്ളി കെ.വി തോമസ്. കെ.സുധാകരന്‍ നുണ പറഞ്ഞതാണെന്നും തന്നെ പുറത്താക്കേണ്ടത് എഐസിസിയാണെന്നും കെ.വി തോമസ് പറഞ്ഞു. പാര്‍ട്ടിയിൽ നിന്നും തന്നെ പുറത്താക്കിയതായി ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.
എന്നാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്ന് മാത്രമാണ് തന്നെ പുറത്താക്കാന്‍ കഴിയുകയെന്നും തനിക്ക് കോണ്‍ഗ്രസ് സംസ്‌കാരവും വികാരവുമാണെന്നും തോമസ് പറഞ്ഞു. കോണ്‍ഗ്രസ് വെറും അസ്ഥികൂടമായിരിക്കുകയാണ്. ചിലര്‍ സംഘടനയെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിന്ന കെ.വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്കസമിതി നടപടിക്ക് ശുപാര്‍ശ ചെയ്‌തിരുന്നു. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിലിരിക്കെയാണ് തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് തോമസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
Read More: കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
എന്നാല്‍ കോണ്‍ഗ്രസുകാരനായാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യാര്‍ഥിക്കുന്നതെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തോമസിനെ പാർട്ടിയില്‍ നിന്നും പറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് അറയിച്ചത്.