ETV Bharat / state

മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു - എൻ.ഐ.എ

കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. നയതന്ത്ര ചാനലിലൂടെ എത്തിച്ച മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻ്റിന് പിന്നാലെ എൻ.ഐ.എയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്.

KT Jaleel  NIA Office  Kochi  എൻ.ഐ.എ  മന്ത്രി കെ.ടി ജലീൽ  എറണാകുളം  എൻഫോഴ്സ്മെൻ്റ്  എൻ.ഐ.എ  ചോദ്യം
മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
author img

By

Published : Sep 17, 2020, 7:19 AM IST

Updated : Sep 17, 2020, 9:11 AM IST

എറണാകുളം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. നയതന്ത്ര ചാനലിലൂടെ എത്തിച്ച മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെൻ്റിന് പിന്നാലെ എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. രാവിലെ ആറുമണിയോടെ സ്വകാര്യ കാറിൽ മന്ത്രി എൻഐഎ ഓഫീസിലെത്തിയെന്നാണ് സൂചന. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമുണ്ടാകും.

മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു

മതഗ്രന്ഥങ്ങൾ എത്തിച്ചതിൻ്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ ഇഡി ഓഫീസിൽ നേരിട്ടെത്തി കെടി ജലീലിൽ എൻഫോഴ്സ്മെൻ്റിന് നൽകിയ മൊഴി വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയെ വിളിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. സ്വപ്‌ന സുരേഷിനെ മന്ത്രി കെടി ജലീൽ നിരവധി തവണ ഫോണിൽ വിളിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് യുഎഇ കോൺസുലേറ്റ് പറഞ്ഞത് പ്രകാരമാണന്നാണ് മന്ത്രി വിശദീകരിച്ചത്. ഇത്തരം കാര്യങ്ങൾകൂടി മന്ത്രിയുടെ മൊഴിയായി എൻഐഎ രേഖപ്പെടുത്തിയേക്കും.

Last Updated : Sep 17, 2020, 9:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.