എറണാകുളം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കാനിരിക്കെ കെഎസ്‌യു ബാനറുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന വഴിയിലെ ലോ കോളജിലായിരുന്നു മോദിക്കെതിരെ കെഎസ്‌യു പ്രവർത്തകർ ബാനർ സ്ഥാപിച്ചത്. പ്രതിഷേധനത്തിന് പിന്നാലെ പൊലീസ് ബാനറുകള്‍ അഴിച്ചുമാറ്റിയതോടെ സംഘര്‍ഷമുണ്ടായി(PM Narendra Modi's Road Show In Kochi; Clashes Between BJP And KSU).
ഇതോടെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് പിന്നാലെ കോളജിന് മുന്നില്‍ നിന്നും പൊലീസ് ബിജെപി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയും സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തു. അതേ സമയം പ്രധാനമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. റോഡ് ഷോ കടന്ന് പോകുന്ന കെപിസിസി ജംഗ്ഷൻ മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് വരെ റോഡിന് ഇരുവശവും ബിജെപി പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുകയാണ്.