ETV Bharat / state

'കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ല'; ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ

ജീവനക്കാർക്ക് നൽകാൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും അടക്കം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്

ksrtc salary crisis  kerala government on ksrtc salary crisis  kerala government files appeal in High Court  kerala High Court on ksrtc  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ  കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം  കെഎസ്ആർടിസിക്ക് ധനസഹായം  കെഎസ്ആർടിസി ശമ്പള വിതരണം  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെഎസ്ആർടിസി  റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻസ്  കെഎസ്ആർടിസി
'കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ല'; ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ
author img

By

Published : Aug 30, 2022, 8:32 PM IST

എറണാകുളം : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശമ്പളവിതരണത്തിന് കെഎസ്ആർടിസിക്ക് ധനസഹായം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

വസ്‌തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും സർക്കാരിനില്ല. റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ കെഎസ്ആർടിസിക്കും നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും സർക്കാരിന്‍റെ അപ്പീലിൽ പറയുന്നു.

സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യമുന്നയിക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം അലവൻസും അടക്കം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

സർക്കാർ ധനസഹായം ലഭ്യമായെങ്കിൽ മാത്രമേ ശമ്പളം നൽകാനാകൂവെന്ന് നേരത്തെ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിൽ കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സഹായം ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സഹായിക്കുള്ളൂവെന്നാണ് സർക്കാരിന്‍റെ നിലപാടെന്നും കോർപറേഷൻ ആക്ഷേപം ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.