ETV Bharat / state

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ കുടിശ്ശിക വരുത്തി കെഎസ്‌ആര്‍ടിസി ; 2013 മുതല്‍ അടയ്ക്കാനുള്ളത് 251 കോടി - KSRTC financial crisis

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അടക്കേണ്ട തുകയിലെ കുടിശ്ശിക സംബന്ധിച്ച കണക്കുകള്‍ കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയത്

KSRTC  കെഎസ്‌ആര്‍ടിസി  പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി  ഹൈക്കോടതി  KSRTC news  KSRTC financial crisis  കെഎസ്‌ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി
ksrtc high court
author img

By

Published : Feb 23, 2023, 10:35 PM IST

എറണാകുളം : പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അടക്കേണ്ട തുകയിൽ വൻ കുടിശ്ശിക വരുത്തി കെഎസ്‌ആര്‍ടിസി. 2013 മുതലുള്ള കാലയളവിൽ ആകെ അടക്കേണ്ട 333.36 കോടിയിൽ 81.73 കോടി മാത്രമാണ് കെഎസ്‌ആര്‍ടിസി അടച്ചിട്ടുള്ളത്. 251 കോടിയാണ് കുടിശ്ശികയുള്ളതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ സഹായമില്ലാതെ കുടിശ്ശിക അടയ്‌ക്കാനാവില്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.സർക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

പെൻഷൻ വിഹിതമടയ്‌ക്കുന്നതില്‍ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കെഎസ്‌ആര്‍ടിസിയുടെ സത്യവാങ്മൂലം. കെഎസ്ആർടിസിയിലെ 81 ജീവനക്കാരാണ് വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.