ETV Bharat / state

ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹെെക്കോടതിയിൽ - കെഎസ്ആര്‍ടിസി ഏറ്റവും പുതിയ വാര്‍ത്ത

ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകണമെന്ന ഉത്തരവ് പാലിക്കാനായില്ലെങ്കിൽ സി.എം.ഡിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ksrtc ask time High Court for salary payment employees  ksrtc salary issue  ksrtc salary crisis  ksrtc new updates  latest news ksrtc  ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആര്‍ടിസി  ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍  കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി  കെഎസ്ആര്‍ടിസി പുതിയ വാര്‍ത്ത  കെഎസ്ആര്‍ടിസി ഏറ്റവും പുതിയ വാര്‍ത്ത  കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം
ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ ടി.സി ഹെെക്കോടതിയിൽ
author img

By

Published : Aug 12, 2022, 4:37 PM IST

എറണാകുളം: ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ ടി.സി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകണമെന്ന ഉത്തരവ് പാലിക്കാനായില്ലെങ്കിൽ സി.എം.ഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം നൽകാൻ 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ ടി.സിയുടെ സത്യവാങ്മൂലം.

ധനവകുപ്പ് പണം അനുവദിച്ചില്ലെന്ന് കെഎസ്‌ആർടിസി: സർക്കാർ വാഗ്‌ദാനം ചെയ്‌ത 20 കോടി രൂപ നൽകാൻ ധനവകുപ്പ് നടപടി സ്വീകരിച്ചില്ല. ഇതിന്റെ കാരണം വ്യക്തമല്ല. വാഗ്‌ദാനം ചെയ്‌ത പണം ധനകാര്യ വകുപ്പ് നൽകുമെന്ന് കരുതി 10 കോടി രൂപ ഡീസലന് നൽകിയതും നിലവിലെ ശമ്പള പ്രതിസന്ധിയ്ക്ക് കാരണമായതായും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

കൂടാതെ ജൂൺ മാസത്തെ ശമ്പളം നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണ്. ഇതോടെ ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസ് വെട്ടിക്കുറച്ചുവെന്നും സത്യവാങ്ങ്മൂലത്തിലുണ്ട്. സർക്കാർ ഫണ്ട് ലഭിച്ചെങ്കിൽ മാത്രമെ ജീവനക്കാർക്ക് ശമ്പളം നൽകാനാകുവെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.
ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി വരുന്ന 17 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ തന്നെ ശമ്പളം നൽകുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനും ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.