കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ജലപാത യാഥാര്‍ഥ്യത്തിലേക്ക്. തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. തുറമുഖ വകുപ്പും സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച് പഠനം നടത്തുകയും അംഗീകാരം നൽകുകയും ചെയ്തു.ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാലുടന്‍ സര്‍വ്വീസ് ആരംഭിക്കും. സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റിഡാണ് കപ്പല്‍ സര്‍വ്വീസ് നടത്തുക. ഇതിനായി രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് പതിവായ മലബാറിൽ തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം വലിയ ആശ്വാസമാണ്.കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലക്കും വലിയ നേട്ടമാകും. കപ്പല്‍പാത യാഥാര്‍ഥ്യമായാല്‍ വ്യാപാര രംഗത്തും മികച്ച നേട്ടം കൈവരിക്കാനാവും.
കോഴിക്കോട് - കൊച്ചി ജലപാത യാഥാര്‍ഥ്യത്തിലേക്ക് - കപ്പൽപാത
ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാലുടന്‍ സര്‍വ്വീസ് ആരംഭിക്കും. ജലപാത മലബാറിലെ യാത്രക്കാര്‍ക്ക് വലിയ നേട്ടമാവുമെന്ന് വിലയിരുത്തല്‍

കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ജലപാത യാഥാര്‍ഥ്യത്തിലേക്ക്. തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. തുറമുഖ വകുപ്പും സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ച് പഠനം നടത്തുകയും അംഗീകാരം നൽകുകയും ചെയ്തു.ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയാലുടന്‍ സര്‍വ്വീസ് ആരംഭിക്കും. സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റിഡാണ് കപ്പല്‍ സര്‍വ്വീസ് നടത്തുക. ഇതിനായി രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് പതിവായ മലബാറിൽ തീരദേശ യാത്രാകപ്പലുകളുടെ ഗതാഗതം വലിയ ആശ്വാസമാണ്.കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലക്കും വലിയ നേട്ടമാകും. കപ്പല്‍പാത യാഥാര്‍ഥ്യമായാല്‍ വ്യാപാര രംഗത്തും മികച്ച നേട്ടം കൈവരിക്കാനാവും.
Intro:കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ജലപാത യാഥാർത്യത്തിലേക്ക്. തീരദേശ യാത്രാകപ്പൽ ഗതാഗതം പ്രാവർത്തികമാക്കുന്നതിന് വേണ്ട നടപടികൾ തുറമുഖവകുപ്പ് ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു
.
Body:ഗതാഗതക്കുരുക്ക് പതിവായ മലബാറിൽ തീരദേശ യാത്രാകപ്പൽ ഗതാഗതം
ചെറുതല്ലാത്ത ആശ്വാസമാണ് നൽകുക. യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഏറെ ആശ്വാസം പകർന്നു കപ്പൽയാത്ര സർവീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലക്കും വലിയ നേട്ടമാകും. നിലവിൽ കോഴിക്കോട്ടു നിന്നും കൊച്ചിവരെ സർവീസ് നടത്തുന്നതിന് സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് കപ്പലുകളാണ് കൊച്ചിയിൽ എത്തിച്ചത്. ഈ കപ്പലുകൾക്ക് യാത്ര ആരംഭിക്കുന്നതിനായി എം എം ഡി കൊച്ചിയുടെ അംഗീകാരത്തിന് മാത്രമാണ് ഇനി കാത്തിരിക്കുന്നത്. തുറമുഖ വകുപ്പും സംസ്ഥാന സർക്കാരും ഇത് സംബന്ധിച്ചുളള പഠനം നടത്തുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. മലബാർ ഡെവലപ്മെൻറ് കൗൺസിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിവേദനത്തിന് മറുപടിയായി ലഭിച്ച കത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. എം എം ഡിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ അടുത്ത മാസം തന്നെ കപ്പൽ സർവീസ് ആരംഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് മലബാർ ഡെവലപ്മെൻറ് കൗൺസിൽ.
തീരദേശ യാത്രാ കപ്പൽ ഗതാഗതം യാഥാർത്ഥ്യമാകുന്നതോടെ മലബാറിൻറെ മുഖച്ഛായ തന്നെ മാറുമെന്നാണ് മലബാർ ഡെവലപ്മെൻറ് കൗൺസിൽ കരുതുന്നത്. യാത്ര കപ്പൽഗതാഗതം മലബാറിലെ ടൂറിസം വളർച്ചയ്ക്കും കൈത്താങ്ങ് ആകുമെന്നും ഇവർ പറയുന്നു
.
etv ഭാരത് കോഴികോട്
Conclusion: