ETV Bharat / state

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ

author img

By

Published : Dec 2, 2019, 11:25 PM IST

Updated : Dec 3, 2019, 12:21 AM IST

കൃഷിവകുപ്പിന്‍റെ സഹായത്തിന് പുറമേ ജനകീയ ആസൂത്രണ ഫണ്ടും ജൈവകൃഷി വ്യാപന പ്രൊജക്റ്റുകൾക്കായി ഉപയോഗിച്ചു.

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ  kothamangalam municipality wins agriculture award  ജൈവകൃഷി പദ്ധതി  ജനകീയ ആസൂത്രണ ഫണ്ട്  agriculture award  ernakulam latest news
കോതമംഗലം നഗരസഭ

എറണാകുളം: കൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭരണസംവിധാനമാണ് കോതമംഗലം നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക അവാര്‍ഡ് നേടിക്കൊടുത്തതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു. നഗരസഭയുടെ വിവിധ വാർഡുകളിലായി 2017- 18 വർഷം ജൈവകൃഷി പദ്ധതികള്‍ നടപ്പാക്കുകയും. നഗരസഭ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി വിവിധ സ്വകാര്യ ഫാമുകളിലും സമഗ്ര ജൈവകൃഷി പദ്ധതി നടപ്പാക്കിയതിനുമാണ് കോതമംഗലം നഗരസഭക്ക് അവാർഡ് ലഭിച്ചത്.

കാര്‍ഷിക രംഗത്ത് വിജയഗാഥ രചിച്ച് കോതമംഗലം നഗരസഭ

അക്വാപോണിക്‌സ്, പോളിഹൗസ്, അടുക്കളത്തോട്ടം തുടങ്ങിയ കൃഷിരീതികളാണ് നഗരസഭ പരീക്ഷിച്ചത്. കൃഷിവകുപ്പിന്‍റെ സഹായത്തിന് പുറമേ ജനകീയ ആസൂത്രണ ഫണ്ടും ജൈവകൃഷി വ്യാപന പ്രൊജക്റ്റുകൾക്കായി ഉപയോഗിച്ചു. ജൈവ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ മാർക്കറ്റുകൾ ആരംഭിക്കാനായതും നേട്ടമായി. തുടര്‍ന്നും കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് മഞ്ജു സിജു പറഞ്ഞു.

Intro:Body:കോതമംഗലം - കൃഷിക്കും അനുബന്ധ മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭരണസംവിധാനം നടപ്പാക്കിയതു മൂലമാണ് കോതമംഗലം നഗരസഭയ്ക്ക് സംസ്ഥാന കർഷക അവാർഡ് നേടാൻ ആയതെന്ന് നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു പറഞ്ഞു.

കോതമംഗലം നഗരസഭാ പരിധിയിൽ മികച്ച ജൈവകൃഷിരീതി നടപ്പാക്കിയതിനാണ് ഇക്കൊല്ലത്തെ സംസ്ഥാന കർഷക അവാർഡിന് കോതമംഗലം നഗരസഭ തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയുടെ വിവിധ വാർഡുകളിലായി 2017 - 18 വർഷം നടപ്പാക്കിയ വിവിധ ജൈവകൃഷി പദ്ധതികളാണ് കോതമംഗലത്തിന് നേട്ടമായത്. സ്കൂളുകൾ ,കോളേജുകൾ ,റസിഡൻസ് അസോസിയേഷനുകൾ, വിവിധ സ്വകാര്യ ഫാമുകൾ തുടങ്ങിയവവഴി സമഗ്ര ജൈവകൃഷി പദ്ധതി നടപ്പാക്കിയതിനാണ് അവാർഡ് .

അക്വാപോണിക്സ്, പോളിഹൗസ്, അടുക്കളത്തോട്ടം, terrace കൃഷി തുടങ്ങിയ രീതികൾ ആണ് വിവിധയിടങ്ങളിലായി പരീക്ഷിച്ചത്. കൃഷിവകുപ്പിന്റെ സഹായത്തിന് പുറമേ ജനകീയ ആസൂത്രണ ഫണ്ടും ജൈവകൃഷി വ്യാപന പ്രൊജക്റ്റുകൾക്കായി ഉപയോഗിച്ചു . ജൈവ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ മാർക്കറ്റുകൾ ആരംഭിക്കാനും ഈ ഭരണസമിതിക്ക് കഴിഞ്ഞിരുന്നു.

തുടർന്നും കാർഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്ന് നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു പറഞ്ഞു.

ബൈറ്റ് - മഞ്ജു സിജു ( നഗരസഭ ചെയർപേഴ്സൺ, കോതമംഗലം)Conclusion:kothamangalam
Last Updated : Dec 3, 2019, 12:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.