എറണാകുളം: കോതമംഗലം ടൗണിലെ നിരാംലബരായ ആളുകളോപ്പം ഓണം ആഘോഷിച്ച് കോതമംഗലം ജനകീയ കൂട്ടായ്മ. എല്ലാവരും ചേർന്ന് ഓണസദ്യ കഴിക്കുകയും നിലാരംബരായവർക്ക് ഓണപ്പുടവ നൽകുകയും ചെയ്തു. കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കൽ ഓണപ്പുടവ നല്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, കോതമംഗലം എം.എൽ.എ ആന്‍റണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, എ.ജി ജോർജ്, കെ.എ നൗഷാദ് എന്നിവരും പങ്കെടുത്തു. കൂട്ടായ്മ ഭാരവാഹികളായ ജോർജ് എടപ്പാറ, അഡ്വ.രാജേഷ് രാജൻ, ബോബി ഉമ്മൻ, ബാബു ക്രയോൺസ് എന്നിവരാണ് നേതൃത്വം നൽകിയത്.
Also read: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്