ETV Bharat / state

അടിവസ്ത്രം അഴിച്ചുള്ള പരിശോധന: പൊതുതാത്പര്യ ഹർജി മാറ്റിവച്ച് ഹൈക്കോടതി

author img

By

Published : Jul 29, 2022, 12:42 PM IST

ജൂലൈ 17 ന് കൊല്ലത്തെ പരീക്ഷാകേന്ദ്രത്തില്‍വച്ചാണ്, നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട്, വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് മാറ്റിവച്ചത്

kollam neet issue high court on Public Interest Litigation  അടിവസ്ത്രമഴിപ്പിച്ചുള്ള പരിശോധന  നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രമഴിപ്പിച്ചുള്ള പരിശോധന  അടിവസ്ത്രമഴിപ്പിച്ചുള്ള പരിശോധനയില്‍ പൊതുതാത്പര്യ ഹർജി മാറ്റിവച്ച് ഹൈക്കോടതി
അടിവസ്ത്രമഴിപ്പിച്ചുള്ള പരിശോധന: പൊതുതാത്പര്യ ഹർജി മാറ്റിവച്ച് ഹൈക്കോടതി

എറണാകുളം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തയാഴ്‌ചത്തേക്ക് പരിഗണിക്കാനായാണ് മാറ്റിവച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ ഹർജി പരിഗണിക്കും.

അടിവസ്ത്രമഴിപ്പിച്ചുള്ള പരിശോധനയുടെ പേരിൽ മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാനടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയില്‍ ഉള്ളത്. കൂടാതെ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണം, സൗജന്യ കൗൺസിലിങ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

ALSO READ| പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ. ജൂലൈ 17ന് കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തിലാണ് പെൺകുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത്. സംഭവത്തിൽ കോളജ് ജീവനക്കാരെയടക്കം അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവ് കൊട്ടരക്കര ഡി.വൈ.എസ്‌.പിയ്‌ക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.