ETV Bharat / state

അടിവസ്‌ത്രമഴിച്ച് പരിശോധന: പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - ഹൈക്കോടതി വാര്‍ത്തകള്‍

ജൂലൈ 17ന് കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് അടിവസ്‌ത്രമഴിച്ച് പരിശോധന നടത്തി പെണ്‍കുട്ടികളെ അപമാനിച്ചത്. മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പൊതുതാത്‌പര്യ ഹർജിയിലുള്ളത്

kollam neet issue  kollam neet issue High Court will consider public interest litigation  kollam neet High Court public interest litigation  അടിവസ്‌ത്രമഴിച്ച് പരിശോധന  കൊല്ലം നീറ്റ് പരീക്ഷയിലെ അടിവസ്‌ത്രമഴിച്ച് പരിശോധന  അടിവസ്‌ത്രമഴിച്ച് പരിശോധനയില്‍ പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി പരിഗണിക്കും  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news  ഹൈക്കോടതി വാര്‍ത്തകള്‍  kerala High Court news
അടിവസ്‌ത്രമഴിച്ച് പരിശോധന: പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Aug 5, 2022, 6:48 AM IST

എറണാകുളം: നീറ്റ് (National Eligibility and Entrance Test) പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി ഇന്ന് (ഓഗസറ്റ് 5) വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് (എന്‍.ടി.എ) കോടതി തേടിയിരുന്നു. പരീക്ഷയുടെ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം.

ഹർജി നിലനിൽക്കില്ലെന്ന എൻ.ടി.എ യുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരിൽ മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

READ MORE| പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തില്‍ ജൂലൈ 17നാണ് സംഭവം. വിഷയത്തില്‍, ഒരു പെണ്‍കുട്ടിയുടെ പിതാവ് കൊട്ടാരക്കര ഡി.വൈ.എസ്‌.പിയ്‌ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.