ETV Bharat / state

Kodiyeri Balakrishnan Against Rahul Gandhi: രാഹുൽ ഗാന്ധിക്ക്‌ ആർ.എസ്.എസ് താല്‍പര്യം; ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നുമുള്ള പ്രഖ്യാപനം അതിന്‍റെ ഭാഗം: കോടിയേരി ബാലകൃഷ്‌ണൻ - രാഹുല്‍ഗാന്ധിക്കെതിരെ കോടിയേരി ബാലകൃഷ്‌ണൻ

Kodiyeri Balakrishnan Against Rahul Gandhi: കോൺഗ്രസ് മുക്ത ഇന്ത്യയല്ല ലക്ഷ്യം എന്ന് ആർ.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ജയ്‌പൂരിലെ പ്രസംഗവുമായി ഇതിന് ബന്ധമുണ്ട്. കോൺഗ്രസ് ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കണം എന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

Kodiyeri Balakrishnan Against Rahul Gandhi  In Hindutva Statement  CPIM district conference  രാഹുൽ ഗാന്ധിക്ക്‌ ആർ.എസ്.എസ് താല്‍പര്യമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ  രാഹുല്‍ഗാന്ധിക്കെതിരെ കോടിയേരി ബാലകൃഷ്‌ണൻ  സി.പി.എം ജില്ലാ സമ്മേളനം
Kodiyeri Balakrishnan Against Rahul Gandhi: രാഹുൽ ഗാന്ധിക്ക്‌ ആർ.എസ്.എസ് താല്‍പര്യം; ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നുമുള്ള പ്രഖ്യാപനം അതിന്‍റെ ഭാഗം: കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Dec 16, 2021, 10:55 PM IST

എറണാകുളം: Kodiyeri Balakrishnan Against Rahul Gandhi: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നും രാഹുൽ ഗാന്ധി ജയ്‌പൂരിൽ പ്രസംഗിച്ചത് ബോധപൂർവ്വമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കളമശ്ശേരിയിൽ സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ നിലപാടാണോ രാഹുൽ ഗാന്ധി ജയ്‌പൂരിൽ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Kodiyeri Balakrishnan Against Rahul Gandhi: രാഹുൽ ഗാന്ധിക്ക്‌ ആർ.എസ്.എസ് താല്‍പര്യം; ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുക്കൾ ഭരിക്കണമെന്നുമുള്ള പ്രഖ്യാപനം അതിന്‍റെ ഭാഗം: കോടിയേരി ബാലകൃഷ്‌ണൻ

കോൺഗ്രസ് മുക്ത ഇന്ത്യയല്ല ലക്ഷ്യം എന്ന് ആർ.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗവുമായി ഇതിന് ബന്ധമുണ്ട്. കോൺഗ്രസ് ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കണം എന്ന് മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

ആർ.എസ്.എസ് താല്‍പര്യം രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്നു. രാജ്യത്ത് ആർ.എസ്.എസും കോൺഗ്രസും മതി എന്നാണ് സംഘപരിവാർ നിലപാട്. ഹിന്ദു വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ നയിക്കുന്നത് ആർ.എസ്.എസിൻ്റെ പ്രത്യയശാസ്ത്രമാണ്. ബി.ജെ.പിയ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും കോടിയേരി ചൂണ്ടികാണിച്ചു.

കെ-റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും ഇത് സർക്കാർ ഉപേക്ഷിക്കില്ലന്നും കോടിയേരി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറഞ്ഞ പദ്ധതിയാണിത്. സ്ഥലം വിട്ടുകൊടുത്ത ആർക്കും ദുഖിക്കേണ്ടി വരില്ല.

വികസന പദ്ധതികളെ തടസപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള പദ്ധതി തടസപ്പെടുത്താൻ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ALSO READ: Kannur VC Appointment: വിസി നിയമനം; മന്ത്രിക്ക് ശുപാര്‍ശ കത്തെഴുതാന്‍ അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍

വഖഫ് ബോർഡ് വിഷയത്തിൽ ലീഗിനെ രൂക്ഷമായി വിമർശിച്ച കോടിയേരി സുന്നി സംഘടനകളുടെ നിലപാടിനെ പ്രശംസിക്കുകയും ചെയ്‌തു. കാന്തപുരം എ.പി.അബൂക്കർ മുസ്‌ലിയാരും ജിഫ്രി തങ്ങളും സർക്കാറിനെതിരെ പള്ളികളിൽ പ്രചാരണം നടത്താനുളള ലീഗിന്‍റെ ശ്രമങ്ങൾ തടഞ്ഞുവെന്നും കോടിയേരി എടുത്തു പറഞ്ഞു.

എല്ലാ മതവിശ്വാസികൾക്കും സുരക്ഷിതമായ ഇടമാണ് കേരളം. അതിനാൽ ലീഗിൻ്റെ പ്രചരണം വിലപ്പോവില്ല. വഖഫ് നിയമനം ഉടൻ തീരുമാനമെടുക്കണമെന്ന പിടിവാശി സി.പി.എമ്മിനില്ല.

വഖഫ് വിഷയം ചർച്ച ചെയ്‌ത്‌ മാത്രമേ തീരുമാനമെടുക്കൂ എന്നും കോടിയേരി ആവർത്തിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന ജില്ല സമ്മേളനത്തിൽ തൃപ്പൂണിത്തുറയിലെ എം.സ്വരാജിന്‍റെ പരാജയം ഉൾപ്പടെയുളള വിഷയങ്ങളിൽ വലിയ വിമർശനമാണുയർന്നത്.

ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.എൻ ബാലകൃഷ്‌ണൻ സി.പി.എം വിടുന്നതിനും സമ്മേളനം സാക്ഷിയായി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വേദിയിലിക്കെ ആയിരുന്നു പരസ്യ പ്രതിഷേധവുമായി പി.എൻ ബാലകൃഷ്‌ണൻ ഇറങ്ങിപ്പോയത്.

തന്നെ ജില്ല കമ്മിറ്റിയിൽ നിന്ന് അകാരണമായി ഒഴിവാക്കിയിരിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്നും അദ്ദേഹം അറിയിച്ചു. സി.എൻ. മോഹനനെ വീണ്ടും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത സി.പി.എം എറണാകുളം ജില്ല സമ്മേളനം പതിമൂന്ന് പുതുമുഖങ്ങൾ ഉൾപ്പടെ 46 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മാർച്ച് മാസത്തിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിനും കൊച്ചിയാണ് വേദിയാകുന്നത്.

ALSO READ: തോല്‍വിയില്‍ പാഠം പഠിച്ചു; സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മെട്രോമാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.