ETV Bharat / state

സുന്ദരം, സുരക്ഷിതം... വെള്ളത്തിലിറങ്ങി കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ

author img

By

Published : Mar 6, 2022, 9:50 AM IST

Updated : Mar 6, 2022, 1:53 PM IST

ഗതാഗത കുരുക്കില്ലാതെ കായൽ കാഴ്‌ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് വാട്ടർ മെട്രോ ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്.

kochi water metro trial run  kochi metro  kochin shipyard  കൊച്ചി വാട്ടർ മെട്രോ ട്രയൽ റൺ  കൊച്ചി മെട്രോ  കൊച്ചിൻ ഷിപ്‌യാർഡ്
അടിമുടി മാറ്റങ്ങളുമായി കൊച്ചി വാട്ടർ മെട്രോ

എറണാകുളം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസായ കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കില്ലാതെ കായൽ കാഴ്‌ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് വാട്ടർ മെട്രോ ഒരുക്കുന്നത്. വൈറ്റില മുതൽ കാക്കനാട് വരെയുള്ള സർവീസ് ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ആദ്യ പവേര്‍ഡ് ഇലക്ട്രിക് ബോട്ടായ മുസ്‌രിസ് വൈറ്റിലയില്‍ നിന്ന് കാക്കനാട്‌ വരെയും തിരിച്ചും സര്‍വീസ് നടത്തി.

പുത്തൻ യാത്രാനുഭവം, ലോക നിലവാരം

കൊച്ചി മെട്രോയുടെ അനുബന്ധ സർവീസായി വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് ആദ്യ സർവീസ് നടത്തിയ ബോട്ട്. വൈറ്റിലയിൽ നിന്നും കാക്കനാടേക്ക് ദേശീയ ജലപാത 3ല്‍ ചമ്പക്കര കനാലിലൂടെ അര മണിക്കൂര്‍ സമയമാണ് യാത്രയ്ക്ക് വേണ്ടിവരുന്നത്. നിലവിൽ ഒരു ബോട്ടാണ് കൈമാറിയത്.

നാലു ബോട്ടുകള്‍ കൂടി ലഭിച്ചാല്‍ യാത്ര സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്.

ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകൾക്കുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ആരംഭിക്കുന്നതെന്ന് വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ ഇടിവി ഭാരതിനോട് പറഞ്ഞു. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ബോട്ടുകളിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച ബോട്ട്

എട്ട് നോട്ട് ആണ് ബോട്ടിന്‍റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. വാട്ടർ മെട്രോയിൽ ഫ്‌ളോട്ടിങ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ കയറുകയും ഇറങ്ങുകയും ചെയ്യാം. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമവാധി കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ നിർമാണം.

ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാം

വൈറ്റില ഹബിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിന് ചുറ്റുമുള്ള കാഴ്‌ചകള്‍ ഓപ്പറേറ്റര്‍ക്ക് കാണുവാന്‍ കഴിയും. ബോട്ടുകളില്‍ റഡാര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളുടെയും ബോട്ടുകളുടെയും നിര്‍മാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്.

വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണോടെ പൂര്‍ത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടില്‍ ഡ്രഡ്‌ജിങ് പൂര്‍ത്തിയായി. ഹൈക്കോര്‍ട്ട്-വൈറ്റില റൂട്ടില്‍ ഡ്രഡ്‌ജിങ് പുരോഗമിക്കുന്നു.

സുരക്ഷിത യാത്ര... സുന്ദര യാത്ര....

കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും ബസുകളിലും ഓട്ടോ, ടാക്‌സി വാഹനങ്ങളിലും യാത്ര ചെയ്യാവുന്ന ഏകീകൃത യാത്ര സംവിധാനമാണ് നിലവിൽ വരുന്നത്. പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും ശീതികരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്ര ചെയ്യാം. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്. കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്തസാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.

Last Updated : Mar 6, 2022, 1:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.