ETV Bharat / state

കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - എറണാകുളം

78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. കൊച്ചി കപ്പൽ ശാലയിലാണ് വാട്ടർ മെട്രോക്ക് ആവശ്യമായ ആധുനിക ബോട്ടുകൾ നിർമിക്കുന്നത്

കൊച്ചി വാട്ടർ മെട്രോ  kochi water metro  pinarayi vijayan  കൊച്ചി വാട്ടർ മെട്രോ  മുഖ്യമന്ത്രി പിണറായി വിജയൻ  എറണാകുളം  Elamkulam Metro Station
കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : Feb 15, 2021, 1:40 PM IST

Updated : Feb 15, 2021, 2:00 PM IST

എറണാകുളം: എല്ലാവർക്കും പ്രാപ്യമായ ഹരിത ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിനോദ സഞ്ചാര മേഖലയിൽ കുതിച്ച് ചാട്ടത്തിന് വാട്ടർ മെട്രോ കാരണമാകുമെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കാന്‍ സഹായിച്ച കേന്ദ്ര സർക്കാർ, ജർമ്മൻ സർക്കാർ, കെഎഫ്‌ഡബ്ല്യു തുടങ്ങിയവക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമെന്ന പ്രത്യേകതയും വാട്ടർ മെട്രോയ്ക്കുണ്ട്. വാട്ടർ മെട്രോയുടെ ആദ്യ റൂട്ടുകളും ടെർമിനലുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടർ മെട്രോയുടെ വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള റൂട്ടാണ് ആദ്യഘട്ടത്തിൽ സഞ്ചാര യോഗ്യമാകുന്നത്. കെഎംആർഎൽ ആണ് വാട്ടർ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്കും നിർമിക്കുന്നത്. 78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. കൊച്ചി കപ്പൽ ശാലയിലാണ് വാട്ടർ മെട്രോക്ക് ആവശ്യമായ ആധുനിക ബോട്ടുകൾ നിർമിക്കുന്നത്. ഇതിനകം നാല് ബോട്ടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നൂറ് യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സൗകര്യമുള്ള വലിയ ബോട്ടുകളും അമ്പത് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടുകളുമാണ് നിർമിക്കുന്നത്. 15 വ്യത്യസ്ത പാതകളിൽ ആയി 38 സ്റ്റേഷനുകളാണ് ഉണ്ടാവുക. 740 കോടിയാണ് പദ്ധതി ചെലവ്.

വാട്ടർ മെട്രോയുടെ ഉദ്ഘാടനം കൂടാതെ പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

Last Updated : Feb 15, 2021, 2:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.