ETV Bharat / state

Kochi Water Metro Crossed 10 lakhs Passengers : 'മില്യൺ മെട്രോ'; ആറു മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ

Kochi Water Metro Passengers cross 10 lakh mark : കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26 നാണ് ആറ് മാസം പൂർത്തിയാകുന്നത്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി.

author img

By ETV Bharat Kerala Team

Published : Oct 16, 2023, 5:42 PM IST

കൊച്ചി വാട്ടർ മെട്രോ  Kochi Water metro 10 lakhs Passengers  മില്യൺ മെട്രോ  എറണാകുളം  കൊച്ചി വാട്ടര്‍ മെട്രോ പത്ത് ലക്ഷം യാത്രക്കാർ  ജലഗതാഗത മേഖല  Kochi Water metro
Kochi Water Metro Passengers cross 10 lakh mark

എറണാകുളം: ജലഗതാഗത മേഖലയിൽ കേരളത്തിന്‍റെ അഭിമാനമായി കൊച്ചി വാട്ടര്‍ മെട്രോ. സർവീസ് തുടങ്ങി ആറു മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം പിന്നിട്ടു (Kochi Water Metro Crossed 10 lakhs Passengers) . മലപ്പുറം മഞ്ചേരി സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി.

കുടുംബത്തോടൊപ്പം ഹൈകോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് മനസിലാക്കിയത്. കെഎംആർഎൽ അധികൃതർ സൻഹയ്ക്ക് ഉപഹാരം നൽകി.

കൊച്ചി വാട്ടർ മെട്രോ  Kochi Water metro 10 lakhs Passengers  മില്യൺ മെട്രോ  എറണാകുളം  കൊച്ചി വാട്ടര്‍ മെട്രോ പത്ത് ലക്ഷം യാത്രക്കാർ  ജലഗതാഗത മേഖല  Kochi Water metro  അഭിമാനമായി വാട്ടർ മെട്രോ
കെഎംആർഎൽ അധികൃതർ സൻഹയ്ക്ക് ഉപഹാരം നൽകുന്നു

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26 നാണ് ആറ് മാസം പൂർത്തിയാകുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്‌തത് വാട്ടർ മെട്രോ ജനങ്ങൾ വലിയ തോതിൽ സ്വീകരിച്ചതിന്‍റെ തെളിവാണ്. ഒരു ഡസൻ ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോള്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വീസുകൾ ഉള്ളത്.

ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്‌ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്‍റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്‍റെ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്.

കൊച്ചി വാട്ടർ മെട്രോ  Kochi Water metro 10 lakhs Passengers  മില്യൺ മെട്രോ  എറണാകുളം  കൊച്ചി വാട്ടര്‍ മെട്രോ പത്ത് ലക്ഷം യാത്രക്കാർ  ജലഗതാഗത മേഖല  Kochi Water metro
കൂടുംബത്തോടൊപ്പം സൻഹ

വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാര്‍ഡില്‍ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ബോട്ട് പുരസ്‌കാരം നേടിയിരുന്നു. ഇക്കണോമിക് ടൈംസ് ഏര്‍പ്പെടുത്തിയ 2023ലെ എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡിലും മാരിടൈം മേഖലയിലെ ഷിപ്ടെക് പുരസ്‌കാരത്തിലും ഇന്‍റര്‍നാഷണല്‍ പ്രൊജക്റ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിലും തിളങ്ങാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചിരുന്നു.

ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ചെയറില്‍ വരുന്നവർക്ക് പരസഹായമില്ലാതെ ബോട്ടുകളിൽ പ്രവേശിക്കാം. വേലിയേറ്റ വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള മലിനീകരണത്തിനും ഇടവരാത്ത രീതിയിലാണ് വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം.

തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതികരിച്ച ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര-പ്രതിമാസ പാസുകളുമുണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.

കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിയ്ക്ക് മറ്റൊരു തിലകക്കുറി കൂടി നല്‍കി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്ലീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസായ കൊച്ചി വാട്ടർ മെട്രോ ഗതാഗത കുരുക്കില്ലാതെ കായൽ കാഴ്‌ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.