ETV Bharat / state

Kochi Spice Coast Marathon : കൊച്ചി സ്പൈസ് കോസ്‌റ്റ്‌ മാരത്തോണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും; മത്സരങ്ങൾ ഒക്ടോബര്‍ 29 ന് - മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മാരത്തോണ്‍

8th edition of Kochi Spice Coast Marathon: മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് സ്പൈസ് കോസ്‌റ്റ്‌ മാരത്തോൺ മത്സരങ്ങൾ നടത്തുക. 42.2 കിലോമീറ്റർ ഫുള്‍ മാരത്തോണ്‍, 21.1 കിലോമീറ്റർ ഹാഫ് മാരത്തോണ്‍, 5 കിമീ ഫണ്‍ റണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തോൺ സംഘടിപ്പിക്കുന്നത് (Spice Coast Marathon).

Kochi Spice Coast Marathon  Sachin Tendulkar Flag Off Spice Coast Marathon  Kochi Spice Coast Marathon started october 29th  Kochi Spice Coast Marathon inaguration  8th edition of Kochi Spice Coast Marathon  സ്പൈസ് കോസ്‌റ്റ്‌ മാരത്തോണ്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും  സ്പൈസ് കോസ്‌റ്റ്‌ മാരത്തോണ്‍ ഒക്ടോബര്‍ 29 ന്  മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മാരത്തോണ്‍  കൊച്ചി സ്പൈസ് കോസ്‌റ്റ്‌ മാരത്തോണ്‍
Kochi Spice Coast Marathon
author img

By ETV Bharat Kerala Team

Published : Oct 26, 2023, 10:55 PM IST

എറണാകുളം: കൊച്ചി സ്പൈസ് കോസ്‌റ്റ്‌ മാരത്തോണ്‍ എട്ടാമത് എഡിഷന്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഒക്ടോബര്‍ 29 നു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് മാരത്തോൺ മത്സരങ്ങൾ തുടങ്ങുക. 42.2 കിലോമീറ്റർ ഫുള്‍ മാരത്തോണ്‍, 21.1 കിലോമീറ്റർ ഹാഫ് മാരത്തോണ്‍, 5 കിമീ ഫണ്‍ റണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തോൺ സംഘടിപ്പിക്കുന്നത് (Spice Coast Marathon)

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് തുടങ്ങുന്ന മാരത്തോണ്‍ ഹോസ്‌പിറ്റല്‍ റോഡ്, ബോട്ട് ജെട്ടി, മറൈന്‍ ഡ്രൈവ് ക്വീന്‍സ് വേ, ഫോര്‍ഷോര്‍ റോഡ്, തേവര, രവിപുരം, നേവല്‍ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എംജി റോഡ് വഴി കറങ്ങി തിരികെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ അവസാനിക്കും.

ഫുള്‍ മാരത്തോണ്‍ രാവിലെ മൂന്നര മണിക്കും ഹാഫ് മാരത്തോണ്‍ രാവിലെ നാലര മണിക്കും ഫണ്‍ റണ്‍ രാവിലെ ആറിനും ആരംഭിക്കും. എല്ലാ രണ്ട് കിലോമീറ്ററിലും വെള്ളവും എനര്‍ജി ഡ്രിങ്കും ലഭിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. മെഡിക്കല്‍ ട്രസ്‌റ്റിന്‍റെ അഞ്ച് ആംബുലന്‍സുകളും 150 ല്‍പ്പരം പാരാമെഡിക്കല്‍ സ്‌റ്റാഫും വൈദ്യസഹായത്തിനുണ്ടാകും.

സൈക്കിള്‍ വളണ്ടിയര്‍മാരും സോള്‍സ് ഓഫ് കൊച്ചിന്‍റെ വളണ്ടിയര്‍മാരും ഓട്ടക്കാരുടെ സേവനത്തിനായി രംഗത്തുണ്ടാകും. എല്ലാ ഇനങ്ങളിലുമായി ആറായിരത്തിന് മുകളില്‍ രജിസ്ട്രേഷന്‍ ഇതിനകം നടന്നിട്ടുണ്ട്. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുമായി ഓട്ടക്കാര്‍ പങ്കെടുക്കുന്ന മാരത്തോണ്‍ പൂര്‍ണ്ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായിരിക്കും.

ഗുഡ്ഡി ബാഗ്, ഗ്ലാസ്, പ്ലേറ്റ് തുടങ്ങി ഒരിടത്തും ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക് ഉണ്ടായിരിക്കുന്നതല്ല. ബോര്‍ഡുകള്‍ എല്ലാം തുണികൊണ്ടുള്ളതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിച്ചെങ്കിലും ഒക്ടോബര്‍ 26-ന് രാത്രി പന്ത്രണ്ടു മുതല്‍ അടുത്ത രാത്രി പന്ത്രണ്ടു വരെ രജിസ്ട്രേഷന്‍ സംവിധാനം വീണ്ടും പ്രവര്‍ത്തിക്കുന്നതാണ്. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും മെഡലുകൾ സമ്മാനിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.