കൊച്ചി: കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി. വിദ്യാർഥികൾക്ക് ബസ് ജീവനക്കാർ യാത്രാ സൗകര്യം നിഷേധിക്കുന്നവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഹൈക്കോടതി ജംഗ്ഷനിലായിരുന്നു പ്രധാനമായും പരിശോധന.
വിദ്യാര്‍ഥികളോട് മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഭൂരിഭാഗം പേരും ബസുടമകള്‍ മോശമായി പെരുമാറുന്നുവെന്ന പരാതി ഉദ്യോഗസ്ഥരോട് ഉന്നയിച്ചു. എന്നാല്‍ ഏതെങ്കിലും ബസുടമകളുടെയോ ബസ് ജീവനക്കാരുടെയോ പേരില്‍ ആരും പരാതി ഉന്നയിച്ചില്ല. പരിശോധനയില്‍ ക്രമക്കേടോ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. വിദ്യാര്‍ഥികളോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബസ് ജീവനക്കാരോട് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തന്നെ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.