ETV Bharat / state

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - കൊച്ചി

ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും മകനെയും തലയ്ക്ക്‌ അടിയേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി

mysterious circumstances  Kochi Panangad Three members of a family died  Kochi Panangad  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ  ഒരു കുടുംബത്തിലെ മൂന്ന് ആളുകൾ  കൊച്ചി പനങ്ങാട്  murder  crime  death  ernakulam murder  kerala police  കൊച്ചി  പനങ്ങാട്
കൊച്ചി പനങ്ങാട്
author img

By

Published : Apr 4, 2023, 11:02 AM IST

എറണാകുളം : കൊച്ചി - പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. രാഘവ പറമ്പത്ത് മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. മണിയനെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെയും മനോജിനെയും തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇരുവരുടെയും ശരീരത്തിൽ വെട്ടേറ്റ മുറിവുകളുമുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടരമണിയോടെ എത്തിയ ബന്ധു, വീട് അടഞ്ഞ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഉടനെ പൊലീസിൽ വിവരം ആറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മണിയന്‍റെ മകൻ മനോജിന് മാനസിക പ്രശ്ങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ വീട്ടിൽ സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും അയൽവാസികൾ പറയുന്നു.

മാനസിക പ്രശ്‌നമുള്ള മകൻ അമ്മയെയും അച്ഛനെയും മർദിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ലോട്ടറി വിൽപ്പനക്കാരനായ മണിയൻ, മകന്‍ മാനസിക വെല്ലുവിളി നേരിടുന്നതില്‍ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ ലോട്ടറി വിൽപ്പന നടത്തിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ രാത്രി ഈ പ്രദേശത്ത് മഴയുണ്ടായിരുന്നു. ഇതിനെ തുടർന്ന് വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടിരുന്നു. സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാകാറുള്ള വീട് ആയതിനാൽ നാട്ടുകാർ ശബ്‌ദം കേട്ടുവെങ്കിലും കാര്യമായെടുത്തിരുന്നില്ല.
സംഭവത്തിൽ പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.