ETV Bharat / state

പഴനിയില്‍ ആത്‌മഹത്യ ചെയ്‌ത മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - ഉഷ

പള്ളുരുത്തി സ്വദേശികളായ രഘുരാമൻ, ഭാര്യ ഉഷ എന്നിവരെയാണ് ചൊവ്വാഴ്‌ച പഴനിയിലെ ലോഡ്‌ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയതാണ് ഇരുവരും. തങ്ങളെ ചിലർ ജാമ്യം ലഭിക്കാത്ത കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യാൻ ശ്രമിക്കുന്നതായി ആത്‌മഹത്യ കുറിപ്പില്‍ ആരോപിക്കുന്നു

Malayali couple found hanged at Palani  Kochi native couple commits suicide in Palani  Malayali couple found dead in Palani  പഴനിയില്‍ ആത്‌മഹത്യ ചെയ്‌ത മലയാളി  ആത്‌മഹത്യ കുറിപ്പ്  Suicide note of Malayali couple  പള്ളുരുത്തി  രഘുരാമൻ  ഉഷ  ആത്‌മഹത്യ
'രാഷ്‌ട്രീയക്കാര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു'; പഴനിയില്‍ ആത്‌മഹത്യ ചെയ്‌ത മലയാളി ദമ്പതികളുടെ ആത്‌മഹത്യ കുറിപ്പ്
author img

By

Published : Nov 23, 2022, 10:06 AM IST

Updated : Nov 23, 2022, 12:27 PM IST

എറണാകുളം: പഴനിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചി സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പള്ളുരുത്തി സ്വദേശികളായ രഘുരാമൻ(46), ഭാര്യ ഉഷ(44) എന്നിവരാണ് ചൊവ്വാഴ്‌ച മരിച്ചത്. ക്ഷേത്ര ദർശനത്തിനായിരുന്നു ഇരുവരും പഴനിയില്‍ എത്തിയത്.

ഇവർ താമസിച്ച ലോഡ്‌ജ് മുറിയിൽ നിന്നു പുറത്ത് കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടർന്ന് ജീവനക്കാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മുറിയിൽ നിന്നും ഇവരുടെ ആത്‌മഹത്യ കുറിപ്പും കണ്ടെടുത്തു. തങ്ങളെ ചിലർ ജാമ്യം ലഭിക്കാത്ത കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യാൻ ശ്രമിക്കുന്നതായി ആത്‌മഹത്യ കുറിപ്പില്‍ ആരോപിക്കുന്നു. മരണത്തിന് ഉത്തരവാദികളായ ഏഴ് പേരുടെ പേരുകളും ആത്മഹത്യ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

സി.പി.എം, ബി.ജെ.പി, കോൺഗ്രസ് പാർട്ടിയിലുള്ളവർ ഇതിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് തങ്ങളുടെ മക്കളെ സഹായിക്കണം. മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആത്മഹത്യ കുറിപ്പിൽ ആവശ്യപ്പെടുന്നു

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Last Updated : Nov 23, 2022, 12:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.