ETV Bharat / state

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം: തെളിവെടുപ്പ് നടത്തി, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും - കൊച്ചി മോഡല്‍ പീഡനകേസ്

മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ നാലാം പ്രതി ഡിംപിളിന്‍റെ ഫോണ്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് അന്വേഷണസംഘം വിശദമായി പരിശോധിച്ചിരുന്നു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് പ്രതികള്‍ പരസ്‌പരം നിരവധി തവണ ആശയവിനിമയം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

kochi model gang rape case  kochi model rape case  model gang rape case  മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം  കൂട്ടബലാത്സംഗം  ഡിംപിൾ ലാമ്പ  കൊടുങ്ങല്ലൂർ  കൊച്ചി മോഡല്‍ പീഡനകേസ്  കൊച്ചി
കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം: തെളിവെടുപ്പ് നടത്തി, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരും
author img

By

Published : Nov 25, 2022, 10:17 AM IST

എറണാകുളം: കൊച്ചിയിൽ മോഡലിനെ വാഹനത്തിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി ശനിയാഴ്‌ച അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

രവിപുരത്തുള്ള ബാര്‍ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയ, ഭക്ഷണം കഴിച്ച ഹോട്ടല്‍, ഥാര്‍ വാഹനത്തില്‍ മോഡലുമായി പ്രതികള്‍ സഞ്ചരിച്ച നഗരത്തിലെ വഴികള്‍, പീഡനത്തിന് ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാടുള്ള ഹോസ്റ്റല്‍ പരിസരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു രണ്ടാം ദിവസത്തെ തെളിവെടുപ്പ്. പ്രതികളായ രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, ടിആർ സുധീപ്, നിധിൻ മേഘനാഥൻ എന്നിവരെ ബുധനാഴ്‌ച രവിപുരത്തെ ഫ്ലൈ ഹൈ ബാറിലും സമീപത്തെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന നടപടിക്രമങ്ങള്‍.

പ്രതികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. നാലാം പ്രതി ഡിംപിളിന്‍റെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചതോടെ പ്രതികൾ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പ് നിരവധി തവണ പരസ്‌പരം ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ സ്ത്രീ പങ്കാളികളെ എത്തിക്കാമെന്ന് ഡിംപിൾ മറ്റു പ്രതികളെ അറിയിച്ചതായാണ് സൂചന.

മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. രാജസ്ഥാനിൽ നിന്നും മോഡലിങ്ങിനായി കൊച്ചിയിലെത്തിയ പ്രതി ഡിംപിളിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. പിടിയിലായ നാല് പ്രതികൾക്കും കൂട്ട ബലാത്സംഗം, മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ വ്യാഴം (നവംബര്‍ 17) രാത്രിയിലായിരുന്നു കാസര്‍കോട് സ്വദേശിനിയായ യുവതി കൊച്ചിയില്‍ വാഹനത്തില്‍ വച്ച് പീഡനത്തിനിരയായത്. ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ പ്രതികള്‍ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Also Read: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.