ETV Bharat / state

വാട്ടർ അതോറിറ്റിയെ പഴിചാരി കൊച്ചി മേയർ - Kochi Mayor Soumini Jain blames Water Authority

നഗരത്തിലെ പ്രധാന ഇടറോഡുകൾ മാസങ്ങളായി തകർന്നു കിടക്കുന്നു

വാട്ടർ അതോറിറ്റിയെ പഴിചാരി കൊച്ചി മേയർ സൗമിനി ജെയിൻ
author img

By

Published : Aug 23, 2019, 9:14 PM IST

എറണാകുളം: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ നിരന്തരമായി മാധ്യമങ്ങളുടെ വാർത്തയാവുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മേയർ സൗമിനി ജെയിൻ രംഗത്തെത്തിയത്. റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണം വാട്ടർ അതോറിറ്റിയാണെന്നും ജലവിതരണ പൈപ്പ് ലൈൻ പദ്ധതികൾക്ക് വേണ്ടി റോഡിൽ കുഴികളെടുക്കുന്നതാണ് റോഡുകളുടെ തകർച്ചക്ക് കാരണമാകുന്നതെന്നും മേയർ പറഞ്ഞു. ഓണക്കാലം അടുത്തുവന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. നഗരത്തിലെ പ്രധാന ഇടറോഡുകൾ മാസങ്ങളായി തകർന്നു കിടക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

Intro:Body:കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ നിരന്തരമായി മാധ്യമങ്ങളു വാർത്തയാവുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മേയർ സൗമിനിജെയിൻ രംഗത്തെത്തിയത്. റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം വാട്ടർ അതോറിറ്റിയാണെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.ജലവിതരണ പൈപ്പ് ലൈൻ പദ്ധതികൾക്ക് വേണ്ടി റോഡിൽ കുഴികളെടുക്കുന്നതാണ്, റോഡുകളുടെ തകർച്ചയ്ക്ക് കാരണം . വാട്ടർ അതോറിറ്റി സമയബന്ധിതമായി ജോലികൾ തീർക്കുന്നില്ല. തികഞ്ഞ അലംബാവമാണ് കാണിക്കുന്നതെന്നും മേയർ കുറ്റപ്പെടുത്തി.ഈ മാസം തന്നെ ജോലികൾ പൂർത്തികരിച്ച് റോഡുകൾ കൈമാറണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായും മേയർ സൗമിനി ജെയിൻ അറിയിച്ചു (byte)

ഓണക്കാലം അടുത്തുവന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്.കെച്ചി മറൈൻ ഡ്രൈവിലെ അനധികൃത കച്ചവടക്കാരെ, ഹൈക്കോടതി ഉത്തരവ് ലഭിക്കുന്നതോടെ ഒഴിപ്പിക്കും.അതേസമയം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു (Byte)

അതേ സമയം നഗരത്തിലെ പ്രധാന ഇടറോഡുകൾ മാസങ്ങളായി തകർന്നു കിടക്കുന്നതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് റോഡുകളുടെ തകർച്ചയുടെ ഉത്തരവാദിത്വം പൂർണ്ണമായും വാട്ടർ അതോറിറ്റിക്കാണെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ ആരോപിക്കുന്നത്.

Etv Bharat
KochiConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.