ETV Bharat / state

തെരഞ്ഞെടുപ്പ് വിജയം നഗരസഭ ഭരണത്തിന്‍റെ വിലയിരുത്തലെന്ന് സൗമിനി ജെയിൻ - കൊച്ചി മേയർ സൗമിനി ജെയിൻ

നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്നും ആരോപണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നഗരസഭയുടെ ഭരണത്തിന്‍റെ വിലയിരുത്തലായി വിജയത്തെ കാണുന്നതായും മേയർ പറഞ്ഞു

കൊച്ചി മേയർ സൗമിനി ജെയിൻ
author img

By

Published : Oct 24, 2019, 5:13 PM IST

Updated : Oct 24, 2019, 6:23 PM IST

കൊച്ചി: നഗരസഭ പ്രവർത്തനങ്ങൾക്കുള്ള സ്വീകാര്യതയാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്‍റെ വിജയത്തിന് പിന്നിലെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം കനത്ത മഴ ഉണ്ടായ സാഹചര്യം മുൻനിർത്തി വിവാദമുണ്ടാക്കാൻ മറ്റു കക്ഷികൾ ശ്രമിച്ചു. എന്നാൽ നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്നും ആരോപണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നഗരസഭയുടെ ഭരണത്തിന്‍റെ വിലയിരുത്തലായി വിജയത്തെ കാണുന്നതായും മേയർ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം നഗരസഭ ഭരണത്തിന്‍റെ വിലയിരുത്തലെന്ന് സൗമിനി ജെയിൻ

25 വർഷത്തെ ടി ജെ വിനോദിന്‍റെ പ്രവർത്തന പരിചയം ജനങ്ങൾ വിലയിരുത്തിയെന്നും, ഈ വിജയം പ്രതീക്ഷിച്ചതാണെന്നും മേയർ സ്ഥാനത്തു നിന്ന് രാജിവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി നിലപാടിന് അനുസരിച്ച് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി.

Intro:

Body:കൊച്ചി നഗരസഭയുടെ പ്രവർത്തനങ്ങൾക്കുള്ള സ്വീകാര്യതയും നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയതുമാണ് എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന്റെ വിജയത്തിന്റെ കാരണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു. byte തെരഞ്ഞെടുപ്പ് ദിവസം കനത്ത മഴ ഉണ്ടായ സാഹചര്യം മുൻനിർത്തി വിവാദമുണ്ടാക്കാൻ മറ്റു കക്ഷികൾ ശ്രമിച്ചു. എന്നാൽ നഗരസഭയുടെ ഭരണനേട്ടങ്ങൾ ജനങ്ങൾ മനസ്സിലാക്കിയെന്നും ആരോപണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നഗരസഭയുടെ ഭരണത്തിന്റെ വിലയിരുത്തലായി വിജയത്തെ കാണുന്നതായും മേയർ പറഞ്ഞു. byte 25 വർഷത്തെ ടി ജെ വിനോദിന്റെ പ്രവർത്തന പരിചയം ജനങ്ങൾ വിലയിരുത്തി. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ പല യുഡിഎഫ് അനുകൂലമായ ആളുകൾക്കും വോട്ട് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഈ വിജയം പ്രതീക്ഷിച്ചതാണെന്നും മേയർ സ്ഥാനത്തു നിന്ന് രാജിവെക്കുന്നത് ഉൾപ്പെടെയുള്ളത് പാർട്ടിയുടെ നിലപാടിന് അനുസരിച്ച് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി. വോട്ടിംഗ് ദിവസത്തിൽ കൊച്ചിയിൽ ഉണ്ടായ വെള്ളക്കെട്ടിൽ കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. കൊച്ചി നഗരം സിംഗപ്പൂർ മോഡൽ ആക്കണമെന്ന് കോടതി പറയുന്നില്ലെന്നും കൊച്ചിയിലെ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണം എന്നും കോടതി പറഞ്ഞിരുന്നു. കോർപ്പറേഷൻ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കോർപ്പറേഷൻ പിരിച്ചുവിടണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. Adarsh Jacob ETV Bharat Kochi

Conclusion:
Last Updated : Oct 24, 2019, 6:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.