ETV Bharat / state

കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറായി ചുമതലയേറ്റ് രാജേന്ദ്ര കുമാർ ഐആർഎസ്

മുൻ കമ്മിഷണർ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു

author img

By

Published : Aug 9, 2021, 9:07 PM IST

Customs Preventive Commissioner  Rajendra Kumar IRS  കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ  രാജേന്ദ്ര കുമാർ ഐആർഎസ്  സ്വർണക്കടത്ത്  സുമിത് കുമാർ  ഇന്‍റലിജൻസ്
കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറായി രാജേന്ദ്ര കുമാർ ഐആർഎസ്

എറണാകുളം : കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറായി ആസ്ഥാനത്തെത്തി തിങ്കളാഴ്‌ച ചുമതലയേറ്റ് രാജേന്ദ്ര കുമാർ ഐആർഎസ്. 1994 ബാച്ച് ഐആർഎസ് ഉദ്യോസ്ഥനാണ്.

മുൻ കമ്മിഷണർ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലേയ്ക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് രാജേന്ദ്ര കുമാർ പുതിയ കമ്മിഷണറായി ചുമതല ഏറ്റത്.

നേരത്തെ ജയ്‌പൂർ ജി.എസ്.ടി ഇന്‍റലിജൻസിൽ അഡിഷണൽ ഡയറക്ടറായിയുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത്, ഡോളർ കടത്ത്, കരിപ്പൂർ സ്വർണക്കടത്ത് തുടങ്ങിയ കേസുകളുടെ മേൽനോട്ട ചുമതല പുതുതായി ചുമതലയേറ്റ രാജേന്ദ്രകുമാറിനായിരിക്കും.

നയതന്ത്ര സ്വർണക്കടത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ മുന്നോടിയായി പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കുറ്റപത്രം സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്.

Also read: ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍ : ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ

യുഎഇ കോൺസുലേറ്റ് ജനറൽ ഉൾപ്പെടെയുള്ളവർക്ക് മുൻ കമ്മിഷണർ സുമിത്ത് കുമാർ സ്വർണക്കടത്ത് കേസിൽ നോട്ടിസ് നൽകിയത് കേന്ദ്ര സർക്കാറിന്‍റെ എതിർപ്പിന് കാരണമായിരുന്നു.

സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിൽ ചിലരെ സ്ഥലം മാറ്റിയതിലും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയിരുന്ന സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിലും കേന്ദ്ര സർക്കാറിനെ അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസുൾപ്പെടെയുള്ള പ്രധാന കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുമിത്ത് കുമാറിനെ സ്ഥലം മാറ്റിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.