ETV Bharat / state

കൊച്ചി കോര്‍പ്പറേഷനില്‍ ഉപരോധം തുടര്‍ന്ന് കോണ്‍ഗ്രസ്; പൊലീസുമായി വാക്കേറ്റം

ഒരാളെ പോലും കോപ്പറേഷൻ ഓഫിസിനകത്തേക്ക് കയറ്റി വിടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷൻ മേയര്‍ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം

kochi cooperation office protest by congress on brahmapuram issue

author img

By

Published : Mar 16, 2023, 11:51 AM IST

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ മേയറുടെ രാജി ഉൾപ്പടെ വിവിധ ആവശ്യങ്ങളുമായി ഡിസിസിയുടെ കൊച്ചി കോർപ്പറേഷൻ ഉപരോധം തുടങ്ങി. പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷാവസ്ഥയിലാണ് ഉപരോധം തുടരുന്നത്.

രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രതിഷേധം. ഒരാളെ പോലും കോർപ്പറേഷനിലേക്ക് കടത്തി വിടില്ലെന്നാണ് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ കോർപ്പറേഷൻ പൂർണമായി ഉപരോധിച്ചുള്ള സമരം അനുവദിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. രാവിലെ ഉപരോധ സമരം തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തികരും പൊലീസും തമ്മിൽ വാക്കേറ്റവും ചെറിയ തോതിലുള്ള ഉന്തും തള്ളുമുണ്ടായി.

കഴിഞ്ഞ ദിവസം കോർപ്പറേഷൻ കൗൺസിലിൽ പങ്കെടുക്കാൻ എത്തിയ മേയറെ തടഞ്ഞതിനെ തുടർന്നുണ്ടായ പൊലീസ് ലാത്തിചാർജിൽ മൂന്ന് കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൗൺസിലർമാർ ഉൾപ്പടെ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ പരിസരത്ത് എത്തുകയാണ്. വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സമരം വൈകുന്നേരം വരെ തുടരുമെന്നും, സമരം പൊലീസിനെതിരെല്ലന്നും കോർപ്പറേഷൻ ഭരണാധികാരികൾക്കെതിരെയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

പൊലീസിനെതിരെയുള്ള സമരം ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പൊലീസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഇന്ന് വിശദമായി സംസാരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ച് രണ്ടാമൊതരാൾ കൂടി മരിച്ചതായും വിശദാംശങ്ങൾ കെ.പി.സി.സി പ്രസിഡന്റ് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നാലെ നിരവധി സമരങ്ങളാണ് കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ചത്. മേയറുടെ രാജിയാവശ്യപ്പെട്ട് സമരം തുടരാനാണ് ഡിസിസിയുടെ തീരുമാനം.
സമീപകാലത്തെ കോൺഗ്രസ് സമരങ്ങളിൽ ഏറ്റവും ശക്തമായ സമരത്തിനാണ് ബ്രഹ്മ പുരം വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്നത്.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി താൽകാലികമായി ഒഴിഞ്ഞത് പതിമൂന്ന് ദിവസത്തിന് ശേഷമായിരുന്നു. തീയും പുകയും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും പുക ഉയരുന്നത് തടയാനുള്ള നിരീക്ഷണം അഗ്നി രക്ഷ സേന ഇപ്പോഴും തുടരുകയാണ്. അതിനിടെ കഴിഞ്ഞ രാത്രി ചെയ്ത മഴയിലെ അമ്ല സാനിധ്യവും കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന മാലിന്യ പ്ലാന്റിനെ വിവിധ സെക്ടറുകളായി തിരിച്ചായിരുന്നു കഴിഞ്ഞ പതിമൂന്ന് ദിവസമായി അഗ്നി ശമന സേന തീയണക്കാനുള്ള പ്രവർത്തനം നടത്തിയത്. സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞതോടെയാണ് പതിമൂന്ന് ദിവസം നീണ്ട തീയണക്കൽ ദൗത്യം പൂർത്തിയാക്കിയത്. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഗ്നി രക്ഷ സേനയുടെ സേവനം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.