ETV Bharat / state

നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

author img

By

Published : Dec 16, 2019, 2:08 AM IST

Updated : Dec 16, 2019, 7:20 AM IST

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പരിശോധിക്കുന്ന സങ്കേതിക വിദഗ്ദരുടെ വിവരങ്ങളും ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും  actress_attack_case ഭാവന ദിലീപ് നടിയെ ആക്രമിച്ച കേസ് latest Malayalam news updates Malayalam vartha updates വാർത്തകൾ
kochi_actress_attack_case

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതിയും നടനുമായ ദിലീപിന്‍റെ കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പരിശോധിക്കുന്ന സങ്കേതിക വിദഗ്ദരുടെ വിവരങ്ങളും ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഡിസംബർ പതിനൊന്നിന് പ്രത്യേക കോടതി പരിഗണിച്ച വേളയിൽ, പ്രാഥമിക വാദത്തിന് തന്‍റെ സീനിയർ അഭിഭാഷകൻ ഹാജരാകുന്നതിന് സമയം അനുവദിക്കണമെന്ന് ദിലീപ് ആവശ്യപെട്ടതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. മറ്റു പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾക്ക് പ്രാഥമിക വാദം ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.

ദിലീപിന്‍റെ അപേക്ഷയെ തുടർന്ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പതിനെട്ടാം തീയ്യതി പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ദരുട വിവരങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കണമെന്നും പ്രത്യേക കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ തെളിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Intro:Body:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുറ്റപത്രത്തിൻമേലുള്ള പ്രഥമിക വാദമാണ് ഇന്ന് തുടങ്ങുക. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പരിശോധിക്കുന്ന സങ്കേതിക വിദഗ്ദരുടെ വിവരങ്ങളും ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഡിസംബർ പതിനൊന്നിന് പ്രത്യേക കോടതി പരിഗണിച്ച വേളയിൽ, പ്രാഥമിക വാദത്തിന് തന്റെ സീനിയർ അഭിഭാഷകൻ ഹാജരാകുന്നതിന് സമയം അനുവദിക്കണമെന്ന് ദിലീപ് ആവശ്യപെട്ടതിനെ തുടർന്നായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്. മറ്റു പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾക്ക് പ്രാഥമിക വാദം ആവശ്യമില്ലന്ന് കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.ദിലീപിന്റെ അപേക്ഷയെ തുടർന്ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പതിനെട്ടാം തീയ്യതി പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ദരുട വിവരങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിക്കണമെന്നും പ്രത്യേക കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസിലെ തെളിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.
നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍,മൊബൈല്‍ ഫോണ്‍ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

KochiConclusion:
Last Updated : Dec 16, 2019, 7:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.