ETV Bharat / state

'കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ - ഉടമ ബന്ധമല്ല' : വി മുരളീധരന് മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ

author img

By ETV Bharat Kerala Team

Published : Nov 14, 2023, 8:01 AM IST

Updated : Nov 14, 2023, 8:57 AM IST

KN Balagopal Replied V Muraleedharan : സർക്കാരിന് നൽകിയെന്ന് പറയുന്നത് കേരളത്തിന് കിട്ടാനുള്ള തുക, വി മുരളീധരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധനമന്ത്രി

mionister KN Balagopal  V muraleedharan statement  KN Balagopal Replied V muraleedharan  V muraleedharan Criticized cm  finanncial issues  വി മുരളിധരന് മറുപടിയുമായി ബാലഗോപാൽ  കേന്ദ്ര സഹമന്ത്രി വി മുരളിധരൻ  സാമ്പത്തിക പ്രതിസന്ധി  കേന്ദ്ര വിഹിതം  കെ എൻ ബാലഗോപാൽ
KN Balagopal On V muraleedharan statement
മന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട്

എറണാകുളം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന് (V Muraleedharan) മറുപടിയുമായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal). വി മുരളീധരന്‍റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്. കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതം നൽകാത്തതാണെന്ന് ധനമന്ത്രി പറഞ്ഞു.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട പണം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ - ഉടമ ബന്ധമല്ല. സംസ്ഥാനത്തിന് കിട്ടാനുള്ള പണത്തിന്‍റെ കാര്യത്തിൽ, 600 കോടി കിട്ടിയെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ, ഇത് നാലഞ്ച് വർഷത്തെ കേന്ദ്രം തരാനുള്ള തുകയാണ്.

ഒരു വർഷം 11,000 കോടി രൂപ കേരളം ചെലവഴിക്കുമ്പോൾ ഇതിൽ ചെറിയ തുകയാണ് കേന്ദ്രം നൽകുന്നത്. ഈ തുക പോലും കേന്ദ്രം ഉപാധികൾ വച്ച് തരാതിരിക്കുകയാണ്. യുജിസി സംബന്ധിച്ച് കേന്ദ്രം പറഞ്ഞ എല്ലാ രേഖകളും കൈമാറി. 2021 മാർച്ച് 12 ന് ആദ്യം കത്ത് നൽകി. അതിൽ വ്യക്തത ഇല്ലെന്ന് പറഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ നൽകി.

മാത്രമല്ല കൊളീജിയേറ്റ് കമ്മിഷൻ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ജി.എസ്.ടി വന്നപ്പോൾ കിട്ടുന്ന പണത്തിന്‍റെ പകുതി കേന്ദ്രത്തിനാണ് പോകുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു. എന്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നൽകണം. കേരളത്തിന് ആകെ കിട്ടുന്ന നൂറ് രൂപ വരുമാനത്തിൽ 30 രൂപയേ കേന്ദ്രം നൽകുന്നുള്ളൂ.

നേരത്തെ അത് 46 രൂപയാണ്, മറ്റ് സംസ്ഥാനങ്ങൾക്ക് 50 ൽ അധികം രൂപ നൽകുന്നുണ്ട്. കേന്ദ്ര വിഹിതത്തിൽ ഇതുവരെ ആറായിരത്തോളം കോടി രൂപയുടെ കുടിശികയാണ് ഉണ്ടായത്. ഇതിൽ 800 കോടി രൂപയാണ് തന്നത്. കേന്ദ്ര മന്ത്രി കാടടച്ച് വെടിവയ്‌ക്കരുത്. കാര്യങ്ങൾ മനസിലാക്കണമെന്നും ബാലഗോപാൽ ഓർമിപ്പിച്ചു.

Also Read : 'മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്, കേരളത്തെ കടത്തിലാക്കുന്നത് ധൂര്‍ത്തും അഹന്തയും': വി മുരളീധരന്‍

രാഷ്‌ട്രീയ കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടാകാം. കേരളത്തിലെ ബി.ജെ.പി നേതാവിനെ പോലെ കേന്ദ്രമന്ത്രി സംസാരിക്കരുത്. മുഖ്യമന്ത്രിയും, മന്ത്രിമാരും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കേന്ദ്ര മന്ത്രി വിമർശനവുമായി രംഗത്ത് എത്തിയതെന്നും ധനവകുപ്പ് മന്ത്രി പറഞ്ഞു.

Last Updated : Nov 14, 2023, 8:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.