ETV Bharat / state

വിസ്മയം തീര്‍ത്ത് സ്കൂള്‍ വിപണി: ഭീഷണിയായി ഓണ്‍ലൈന്‍ വ്യാപാരം

ജിഎസ്ടിയും ഓൺലൈൻ വ്യാപാരവും സജീവമായതും സ്കൂള്‍ വിപണി പ്രതിസന്ധിയിലാണെന്ന് വ്യാപാരികൾ പറയുന്നു.

സ്കൂള്‍ വിപണി സജീവം
author img

By

Published : May 31, 2019, 1:33 PM IST

Updated : May 31, 2019, 4:55 PM IST

കൊച്ചി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുമയും വൈവിധ്യങ്ങളും നിറഞ്ഞ ഉല്‍പ്പന്നങ്ങളുമായി സ്കൂള്‍ വിപണികളും സജീവമായി. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളോട് കൂടിയ ബാഗുകളാണ് വിപണിയിലെ താരം. ആൺകുട്ടികൾക്ക് അവഞ്ചേഴ്സും സ്പൈഡർമാനുമാണ് കൂടുതൽ താല്പര്യമെങ്കില്‍, പെൺകുട്ടികൾക്ക് ബാർബി, ഡോറ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളോടാണ് കൂടുതൽ പ്രിയമെന്ന് വ്യാപാരികൾ പറയുന്നു.

വിസ്മയം തീര്‍ത്ത് സ്കൂള്‍ വിപണി: ഭീഷണിയായി ഓണ്‍ലൈന്‍ വ്യാപാരം

വില അൽപം കൂടുതലാണെങ്കിലും പുതിയ അധ്യയന വർഷം മികവുറ്റതാക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കളും കുട്ടികളും. 400 മുതൽ 1500 രൂപ വരെയാണ് ബാഗുകളുടെ വില. ചെറിയ കുട്ടികൾക്കുള്ള വാട്ടർ ബോട്ടിലും കുടകളും വരെ ആകർഷകമായ രീതിയിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ജിഎസ്ടിയും ഓൺലൈൻ വ്യാപാരം സജീവമായതും വിപണിയെ പ്രതിസന്ധിയിലാക്കുന്നെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ വിപണിയില്‍ പരമാവധി പുതുമ നിറച്ച് വെല്ലുവിളികളെ അതിജീവിക്കാനാണ് വ്യാപാരികളുടെ ശ്രമം. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളോടുളള ആരാധന വ്യാപാരികൾക്ക് മുതൽക്കൂട്ടാണ്.

Intro:സ്കൂൾ വിപണി സജീവമാക്കി വ്യാപാരികൾ.

Body:സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുമകളും വൈവിധ്യങ്ങളുമായ ഉല്പന്നങ്ങളുമായി സ്കൂൾ വിപണി സജീവമാണ്. ഓരോ വർഷവും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളും, ഗ്രാഫിക്സും ആവശ്യപ്പെട്ടു വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളോട് കൂടിയ ബാഗുകളാണ് കൂടുതലും വിപണിയിൽ വിറ്റ് പോകുന്നത്.

hold visuals

ആൺകുട്ടികൾക്ക് അവഞ്ചേഴ്സും സ്പൈഡർമാനുമാണ് കൂടുതൽ താല്പര്യമുള്ളതെങ്കിൽ, പെൺകുട്ടികൾക്ക് ബാർബി, ഡോറ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളോടാണ് കൂടുതൽ താല്പര്യമെന്നും വ്യാപാരികൾ പറയുന്നു.

bite

വില അൽപം കൂടുതലാണെങ്കിലും പുതിയ അധ്യയന വർഷം മികവുറ്റതാക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കളും കുട്ടികളും. 400 മുതൽ 1500 രൂപ വരെയാണ് ബാഗുകളുടെ വില. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി വ്യത്യസ്തങ്ങളായ വസ്തുക്കളും വിപണിയിൽ സജീവമാണ്. ചെറിയ കുട്ടികൾക്കുള്ള വാട്ടർ ബോട്ടിലും, കുടകളും വരെ ആകർഷകമായ രീതിയിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

hold visuals

ഇതൊക്കെയാണെങ്കിലും ജി എസ് ടിയും, ഓൺലൈൻ മാർക്കറ്റിംഗും സജീവമായതോടെ വിപണി പ്രതിസന്ധിയിലാണെന്നും വ്യാപാരികൾ തുറന്നുപറയുന്നു. എന്നാൽ ഇതിനെയെല്ലാം മറികടക്കാൻ പുതുമയുണർത്തുന്ന സ്കൂൾ വസ്തുക്കളെയാണ് വ്യാപാരികൾ ആശ്രയിച്ചിരിക്കുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളോടുളള ആരാധനയും വ്യാപാരികൾക്ക് കച്ചവടത്തിൽ മുതൽക്കൂട്ടാണ്.

Adarsh Jacob
ETV Bharat
Kochi

Conclusion:
Last Updated : May 31, 2019, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.