ETV Bharat / state

വോട്ടെണ്ണലിന് ഒരുങ്ങി എറണാകുളം - എറണാകുളം മണ്ഡലം

എറണാകുളം മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 1108 വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പ് 2019
author img

By

Published : May 23, 2019, 7:44 AM IST

എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി ഒരു റൗണ്ടിൽ 84 യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകും. എറണാകുളം മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 1108 വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. ഓരോ നിയമസഭ മണ്ഡലത്തിലെയും വോട്ടുകൾ എണ്ണുന്നതിനായി 12 മേശകളാണ് ഒരുക്കിയിരിക്കുന്നത്. കളമശ്ശേരി, പറവൂർ നിയമസഭ മണ്ഡലങ്ങളിൽ 15 റൗണ്ടുകളിലായി വോട്ടെണ്ണൽ നടക്കും. തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിൽ 14 റൗണ്ട് വീതവും, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ 13 റൗണ്ട് വീതവും, എറണാകുളത്ത് 12 റൗണ്ടും വോട്ടെണ്ണൽ നടക്കും.

തപാൽ, സർവീസ് ബാലറ്റുകൾ എണ്ണുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ ശേഷമാകും കൊച്ചി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങുക. രാവിലെ ഏഴരവരെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും. എറണാകുളം മണ്ഡലത്തിൽ 9.65 ലക്ഷം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

Intro:

Body: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി ഒരു റൗണ്ടിൽ 84 യന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകും. എറണാകുളം മണ്ഡലത്തിൽ 9.65 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 1108 വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.

ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകൾ എണ്ണുന്നതിനായി 12 മേശകളാണ് ഒരുക്കിയിരിക്കുന്നത്. കളമശ്ശേരി,പറവൂർ നിയമസഭാ മണ്ഡലങ്ങളിൽ 15 റൗണ്ടുകളിലായി വോട്ടെണ്ണൽ നടക്കും. തൃപ്പൂണിത്തുറ, ത്രിക്കാക്കര നിയമസഭാ മണ്ഡലങ്ങളിൽ 14 റൗണ്ട് വീതവും, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ 13 റൗണ്ട് വീതവും, എറണാകുളത്ത് 12 റൗണ്ടും വോട്ടെണ്ണൽ ആവശ്യമുണ്ട്.

തപാൽ, സർവീസ് ബാലറ്റുകൾ എണ്ണുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയ ശേഷമാകും കൊച്ചി നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങുക. രാവിലെ ഏഴരവരെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.