ETV Bharat / state

ഐഎസ് ബന്ധം ; റിയാസ് അബൂബക്കറിനെ റിമാൻഡ് ചെയ്തു - എൻഐഎ

പുതുവത്സരദിനത്തിൽ കൊച്ചിയിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായും റിയാസ് എൻഐഎയ്ക്ക് മൊഴി നൽകി.

റിയാസ് അബൂബക്കർ
author img

By

Published : Apr 30, 2019, 6:33 PM IST

Updated : Apr 30, 2019, 8:33 PM IST

കൊച്ചി : ഐഎസ് ബന്ധത്തെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മെയ് 29 വരെ എറണാകുളം എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി അപേക്ഷ മെയ് ആറിന് കോടതി പരിഗണിക്കും.

ഇന്ന് വൈകിട്ട് നാലരയ്ക്ക് ശേഷമാണ് റിയാസിനെ എറണാകുളത്തെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. ഐ എസിലെ മലയാളി ഭീകരൻ അബ്ദുൾ റഷീദ്, തീവ്ര മത പ്രഭാഷകനായ സാക്കിർ നായിക്, ശ്രീലങ്കൻ ചാവേർ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന സഫ്രാൻ ഹാഷിം തുടങ്ങിയവരുമായി റിയാസിന് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. പൊലീസ് ഏതെങ്കിലും തരത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് റിയാസ് കോടതിയിൽ മറുപടി നൽകിയത്.

റിയാസ് അബൂബക്കറെ എൻഐഎ കോടതി റിമാൻഡ് ചെയ്തു
അതേസമയം പുതുവത്സര ദിനത്തിൽ കൊച്ചിയിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായും റിയാസ് എൻഐഎയ്ക്ക് മൊഴി നൽകി. സ്ഫോടനത്തിന് ആവശ്യമായ വസ്തുക്കൾ സംഘടിപ്പിക്കാൻ റിയാസിന് ഐഎസിൽ ചേർന്നവർ നിർദ്ദേശം നൽകിയിരുന്നു. വിനോദസഞ്ചാരികളായ വിദേശികളുൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്നും മൊഴിയിൽ പറഞ്ഞു. കേരളത്തിൽ നിന്ന് വിദേശത്ത് പോയി ഐഎസിൽ ചേർന്ന പലരും റിയാസിനെ ബന്ധപ്പെട്ടിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ചാവേർ ആക്രമണം ആസൂത്രണം ചെയ്തിരുന്നെങ്കിലും തന്‍റെ കൂടെയുള്ളവർ അവർ അതിനെ അനുകൂലിച്ചില്ലെന്നും, എന്നാൽ താൻ സ്വന്തം നിലക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും റിയാസ് മൊഴിനൽകിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Intro:

Body:ഐഎസ് ബന്ധത്തിനെ തുടർന്ന് എൻഐഎയെ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മെയ് 29 വരെ ആരെ എറണാകുളം എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.

hold visuals

ഇന്ന് വൈകിട്ട് നാലരയ്ക്ക് ശേഷം ആണ് റിയാസിനെ എറണാകുളത്തുള്ള എൻഐഎ കോടതിയിൽ ഹാജരാക്കിയത്. ഐ എസിലെ മലയാളി ഭീകരൻ അബ്ദുൾ റഷീദ്, തീവ്ര മത പ്രഭാഷകനായ സാക്കിർ നായിക്, ശ്രീലങ്കൻ ചാവേർ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന സഫ്രാൻ ഹാഷിം തുടങ്ങിയവരുമായി റിയാസിന് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. പോലീസ് ഏതെങ്കിലും തരത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് റിയാസ് കോടതിയോട് മറുപടി നൽകിയത്.

അതേസമയം കേരളത്തിൽ പുതുവത്സരദിനത്തിൽ കൊച്ചിയിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായി ആയി റിയാസ് അബൂബക്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്ഫോടനത്തിന് ആവശ്യമായ വസ്തുക്കൾ കൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐഎസ്എൽ ചേർന്നവർ നിർദ്ദേശം നൽകിയിരുന്നു. വിനോദസഞ്ചാരികളിൽ വിദേശികളുൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്നും റിയാസ് എൻഐഎയ്ക്ക് മൊഴി നൽകി.

കേരളത്തിൽ നിന്ന് വിദേശത്ത് പോയി ഐഎസിൽ ചേർന്ന പലരും റിയാസിനെ ബന്ധപ്പെട്ടിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ചാവേർ ആക്രമണം ആസൂത്രണം ചെയ്തിരുന്നെങ്കിലും തൻറെ കൂടെയുള്ളവർ അവർ അതിനെ അനുകൂലിച്ചില്ലെന്നും, എന്നാൽ താൻ സ്വന്തം നിലക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും റിയാസ് മൊഴിനൽകിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Adarsh Jacob
ETV Bharat
Kochi

Conclusion:
Last Updated : Apr 30, 2019, 8:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.