ETV Bharat / state

ശമ്പളമില്ല: ആശുപത്രി ജീവനക്കാർ സമരത്തിൽ - PVS

2018 മെയ് മുതൽ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ടില്ല

ആശുപത്രി ജീവനക്കാർ
author img

By

Published : May 6, 2019, 1:25 PM IST

Updated : May 6, 2019, 3:05 PM IST

എറണാകുളം: ശമ്പളക്കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് എറണാകുളം പിവിഎസ് മെമ്മോറിയൽ ആശുപത്രിയിലെ ജീവനക്കാർ സമരത്തിൽ. ശമ്പളം ആവശ്യപ്പെട്ട് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ആശുപത്രി കവാടത്തിൽ അനിശ്ചിതകാല ധർണ നടത്തുകയാണ്. 2018 മെയ് മുതൽ ആശുപത്രി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് ജീവനക്കാരോട് സംസാരിക്കാനോ നടപടികൾ സ്വീകരിക്കാനോ മാനേജ്മെന്‍റ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ആശുപത്രി ജീവനക്കാർ സമരത്തിൽ

കഴിഞ്ഞ മാർച്ച് 31നു മുൻപായി ശമ്പളക്കുടിശിക നൽകുമെന്ന് മാനേജിങ് ഡയറക്ടർ പി വി മിനി, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

Intro:

Body:ശമ്പളക്കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് എറണാകുളം പിവിഎസ് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും സമരത്തിൽ. ശമ്പളവും ശമ്പള കുടിശ്ശികയും ആവശ്യപ്പെട്ട് രാവിലെ മുതൽ ആശുപത്രി ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ആശുപത്രി കവാടത്തിൽ അനിശ്ചിതകാല ധർണ നടത്തുകയാണ്. സമരത്തെ തുടർന്ന് മാനേജ്മെൻറ് അധികൃതർ ആരുംതന്നെ ആശുപത്രിയിൽ എത്തിയിട്ടില്ല. ജീവനക്കാരോട് സംസാരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

2018 മെയ് മുതൽ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ മാർച്ച് 31നു മുൻപായി ശമ്പളക്കുടിശിക നൽകുമെന്ന് മാനേജിങ് ഡയറക്ടർ പി വി മിനി കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇവിടെയുണ്ടായിരുന്ന നൂറോളം ഡോക്ടർമാരിൽ പലരും വേറെ ആശുപത്രികളിലേക്ക് മാറി. ആശുപത്രിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ 2017 ഡിസംബറിൽ ആശുപത്രി മാനേജ്മെൻറിന് നൽകിയ മെമ്മോറാണ്ടത്തിൽ ഉം നാളിതുവരെയായിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. നിരവധി രോഗികളാണ് പിവിഎസ് ആശുപത്രിയെ ആശ്രയിച്ച് വരുന്നത്. എന്നാൽ ആശുപത്രിയിലെ പല ഡിപ്പാർട്ട്മെൻറുകളും ഓരോന്നായി പ്രവർത്തനം നിർത്തുകയാണ് ഇപ്പോൾ. മികച്ച ഉദരരോഗ ചികിത്സ നൽകുന്ന ആശുപത്രിയിൽ, ചികിത്സയിലുള്ള രോഗികളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിൽ മാനേജ്മെൻറ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ETV Bharat
Kochi

Conclusion:
Last Updated : May 6, 2019, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.