എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ വിളക്ക് അണയ്‌ക്കൽ പ്രതിഷേധ സമരത്തിനിടെ മർദനമേറ്റ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ. കിഴക്കമ്പലം സ്വദേശി ദീപുവിനെയാണ് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിരുന്നു.
മർദനത്തിന് പിന്നിൽ സി.പി.എം ആണെന്ന് ട്വന്‍റി ട്വന്‍റിയുടെ ആരോപണം. സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എം.എൽ.എ പി.വി ശ്രിനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്റെ സംഘാടകൻ കൂടിയായിരുന്നു പരിക്കേറ്റ ദീപു.
കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം 7 മുതല്‍ 7.15 വരെയാണ് വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചത്. ട്വന്‍റി ട്വന്‍റി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിക്കെതിരെ എം.എൽ എ ഇടപെട്ടുവെന്നാണ് ആരോപണം.
സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയില്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് പഞ്ചായത്തുകളിലെ എല്ലാ ഇലക്‌ട്രിക് പോസ്റ്റുകളിലുമായി തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്നാണ് ട്വന്‍റി ട്വന്‍റിയുടെ ആക്ഷേപം.
ALSO READ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം : ദിലീപിന്‍റെ ഹര്‍ജിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍