ETV Bharat / state

'കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ല' ; നിലവിലേത് തുടരണോയെന്ന് ആലോചിക്കുമെന്നും സാബു എം ജേക്കബ്

തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് കിറ്റെക്‌സ് എംഡി

Kitex MD  Kitex  Sabu M Jacob  Kerala State  Kerala Government  Telangana Government  Telangana State  കിറ്റെക്‌സ്  കിറ്റക്‌സ്  സാബു എം ജേക്കബ്  തെലങ്കാന  തെലങ്കാന സർക്കാർ  കേരള ഗവൺമെന്‍റ്
കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് എം.ഡി. സാബു എം ജേക്കബ്
author img

By

Published : Jul 11, 2021, 7:01 PM IST

എറണാകുളം : കേരളത്തിൽ ഇനി ഒരു രൂപയുടെ നിക്ഷേപം പോലും നടത്തില്ലെന്ന് കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ്. തെലങ്കാനയിൽ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളേട് സംസാരിക്കുകയായിരുന്നു.

തെലങ്കാന വ്യവസായ സൗഹൃദ സംസ്ഥാനം

തെലങ്കാനയിൽ തങ്ങൾക്ക് ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നു. രണ്ട് തവണ വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി. ആദ്യഘട്ടത്തിൽ ആയിരം കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ നിക്ഷേപം നടത്തണോയെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് തെലങ്കാനയില്‍: കെടിആറുമായി കൂടിക്കാഴ്‌ച നടത്തി

ഇത്തരത്തിൽ ഒരവസരം കിട്ടിയതിന് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എറണാകുളം ജില്ലയിലെ നാല് എംഎൽഎമാരോടും ഒരു എംപിയോടുമാണെന്ന് അദ്ദേഹം പരിഹസിച്ചു.

ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നതിനുള്ള വഴി ഇവരാണ് തുറന്നുതന്നത്. തെലങ്കാനയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് അറിഞ്ഞാൽ ഒരു വ്യവസായി പോലും കേരളത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.

കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് എം.ഡി. സാബു എം ജേക്കബ്

കേരളത്തിൽ തുടരണോ എന്നാലോചിക്കും

മുഖ്യമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയാനില്ല. രാഷ്ട്രീയമായ വിമർശനങ്ങളിൽ രാഷ്ട്രീയ വേദിയിൽ മറുപടി നൽകും. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. നിലവിലുള്ള വ്യവസായം കേരളത്തിൽ തുടരണോയെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

READ MORE: "കേരളം വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആട്ടിപ്പായിക്കുകയാണ്": സാബു ജേക്കബ്

രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ തിരിച്ചെത്തിയത്. കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമ റാവു കിറ്റെക്‌സ് എം.ഡി. സാബു എം ജേക്കബിനെ ചര്‍ച്ചയ്ക്കായി ഹൈദരാബാദിലേക്ക് ക്ഷണിച്ചത്. ഇതിനായി സര്‍ക്കാര്‍ ജെറ്റ് വിമാനവും സര്‍ക്കാര്‍ പ്രതിനിധിയെയും അയച്ചു.

തെലങ്കാനയുമായി ധാരണയായേക്കും

ഹൈദരാബാദിലെത്തിയ സംഘവുമായി രണ്ടുവട്ടം കൂടിക്കാഴ്‌ച നടത്തിയ തെലങ്കാന വ്യവസായ മന്ത്രി തെലങ്കാനയുടെ വ്യവസായ സാധ്യതയെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിശദീകരണവും സംഘത്തിന് നൽകി.

വാറങ്കല്‍ കകാതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കും വെല്‍സ്‌പണ്‍ ഫാക്‌ടറിയും ചന്ദൻ വാലി പാർക്കും സന്ദര്‍ശിച്ച കിറ്റെക്‌സ് സംഘം ടെക്‌സ്റ്റൈല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും പ്രത്യേക ചര്‍ച്ച നടത്തി.

READ MORE: 'കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം'; കിറ്റെക്‌സ് എംഡിക്ക് മുഖ്യമന്ത്രിയുടെ മറുപടി

തെലങ്കാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി. ഇതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി.

രണ്ട് വര്‍ഷം കൊണ്ട് 4000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് വാറങ്കലില്‍ ആരംഭിക്കുന്ന ഫാക്‌ടറി. ഇത് കൂടാതെ മറ്റ് പദ്ധതികള്‍ സംബന്ധിച്ചും പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് സംഘം മടങ്ങിയെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.