ETV Bharat / state

ഹൈക്കോടതി നടപടികള്‍ തത്സമയം യൂട്യൂബില്‍; ചരിത്രത്തില്‍ ആദ്യം - ഹൈക്കോടതി നടപടികള്‍ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ്

മേൽശാന്തി നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരായുള്ള ഹര്‍ജികളില്‍ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈക്കോടതി നടപടികള്‍ തത്സമയം യൂട്യൂബില്‍ സംപ്രേഷണം ചെയ്‌തത്

കേരള ഹൈക്കോടതി  kerala high court live streams  kerala high court news  youtube  എറണാകുളം
ഹൈക്കോടതി നടപടികള്‍ തത്സമയം യൂട്യൂബില്‍
author img

By

Published : Dec 4, 2022, 7:43 PM IST

എറണാകുളം: കേരള ഹൈക്കോടതി നടപടികളുടെ ലൈവ് ദൃശ്യം ഇനി യൂട്യൂബിൽ ലഭ്യമാവും. ഇന്ന്, ചരിത്രത്തില്‍ ആദ്യമായാണ് ഹൈക്കോടതി തത്സമയ സംപ്രേഷണം നടത്തിയത്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ അപേക്ഷ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മലയാള ബ്രാഹ്മണന്മാരില്‍ നിന്നും മാത്രം ക്ഷണിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതി നടത്തിയ പ്രത്യേക സിറ്റിങിലാണ് ഈ സംപ്രേഷണം.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 (1), 16 (2) എന്നീ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന്, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്‍പാകെയുള്ള കേസില്‍ ഹർജിക്കാരിൽ ഒരാളായ ടിഎൽ സിജിത്ത് ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.