ETV Bharat / state

വഞ്ചന കേസ്: ശ്രീശാന്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണം

Kerala High Court Grand interim bail to S Sreesanth: വില്ല വഞ്ചന കേസ് ഒത്തുതീർപ്പായെന്ന് ശ്രീശാന്തിന്‍റെ അഭിഭാഷകൻ ഹൈക്കോടതിയില്‍.

Kerala High Court Grand bail to S Sreesanth  Kerala High Court  S Sreesanth  S Sreesanth cheating case  S Sreesanth cheating case follow up  S Sreesanth news  എസ്‌ ശ്രീശാന്ത് വില്ല വഞ്ചന കേസ്  ശ്രീശാന്തിന് അറസ്റ്റില്‍ നിന്നും സംരക്ഷണം  എസ്‌ ശ്രീശാന്ത്  കേരള ഹൈക്കോടതി
Kerala High Court Grand interim bail to S Sreesanth in cheating case
author img

By ETV Bharat Kerala Team

Published : Nov 28, 2023, 7:46 PM IST

എറണാകുളം: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ എസ്‌ ശ്രീശാന്തിന് (S Sreesanth) അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ ആണ് നടപടി. കേസിൽ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദേശം. (Kerala High Court Grand interim bail to S Sreesanth in cheating case)

കേസ് ഒത്തുതീർപ്പായെന്ന് ശ്രീശാന്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കർണാടകയിലെ കൊല്ലൂരില്‍ വില്ല നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കണ്ണൂർ സ്വദേശി സരീഗ് ബാലഗോപാൽ നൽകിയ പരാതിയിൽ മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഉത്തരവിട്ടിരുന്നു.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായും പരാതിയിലുണ്ടായിരുന്നു. രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ പറഞ്ഞിരുന്നു.

2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം വാങ്ങി. എന്നാൽ നാളിതുവരെയും കെട്ടിട നിർമാണം നടത്തുകയോ സ്പോർട്‌സ് അക്കാദമി ആരംഭിക്കുകയോ ചെയ്യാതിരുന്ന പ്രതികള്‍ പണം തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ടായിരുന്നു.

അതേസമയം 2007-ല്‍ ടി20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന താരമായിരുന്നു ശ്രീശാന്ത്. എന്നാല്‍ 2013-ലെ ഐപിഎല്ലിലെ ഒത്തുകളി വിവാദമാണ് താരത്തിന്‍റെ കരിയര്‍ തന്നെ ഇല്ലാതാക്കിയത്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടെ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം.

ALSO READ: 'ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനം, അത് അവൻ ഉറപ്പിച്ചെന്ന് ഓസീസ് മുൻ താരം'

അങ്കിത് ചവാന്‍, അജീത് ചാന്ദില എന്നിവര്‍ക്കൊപ്പം ശ്രീശാന്തിനേയും പൊലീസ് കേസില്‍ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു. തുടർന്ന് 2013 സെപ്റ്റംബർ 13-ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. 2019- മാര്‍ച്ചില്‍ സുപ്രീം കോടതി ഇതു റദ്ദാക്കി.

പിന്നീട് 2021-ല്‍ കളത്തിലേക്ക് മടങ്ങിയെത്തിയ താരം കേരളത്തിനായി ഏതാനും മത്സരങ്ങള്‍ കളിച്ച ശേഷം 2022 മാര്‍ച്ചില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കായി 27 ടെസ്റ്റുകളില്‍ നിന്നും 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്നും 75 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 10 ടി20 കളില്‍ നിന്നും ഏഴ്‌ വിക്കറ്റുകളും ശ്രീശാന്തിന്‍റെ അക്കൗണ്ടിലുണ്ട്.

ALSO READ: ക്യാപ്റ്റനാവാന്‍ മുംബൈ വിട്ടു, തിരിച്ചെത്തിയപ്പോള്‍ നായകനാണോ ? ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.