ETV Bharat / state

എസ്‌എൻ ട്രസ്റ്റ് ബൈലോ: നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി - vellappally natesan

വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ എതിർകക്ഷിയാക്കി മുൻ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Kerala High Court  Kerala High Court Amendments SN Trust s Bylaws  SN Trust  SN Trust s Bylaw Amendment  എസ്എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി വരുത്തി ഹൈക്കോടതി  എസ്എൻ ട്രസ്റ്റ്  എസ്എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി  കേരള ഹൈക്കോടതി  വെള്ളാപ്പള്ളി നടേശന്‍  vellappally natesan
എസ്എൻ ട്രസ്റ്റ് ബൈലോ: നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി
author img

By

Published : Jan 17, 2023, 2:23 PM IST

എറണാകുളം: എസ്എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചന കേസുകളിലും ട്രസ്റ്റിന്‍റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണം. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും കോടതി ഉത്തരവ്.

മുൻ ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ബൈലോയിൽ ഭേദഗതി വരുത്തിയതോടെ വഞ്ചന കേസുകളിലടക്കം ഉൾപ്പെട്ട ഭാരവാഹികൾ ഭാരവാഹിത്വം ഒഴിയേണ്ടി വരും. എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതിയ്ക്കായി ട്രസ്റ്റ് അംഗങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജയപ്രകാശ് ഹർജി നൽകിയത്.

വെള്ളാപ്പള്ളി നടേശനടക്കമുള്ളവരെ എതിർകക്ഷിയാക്കിയായിരുന്നു ഹർജി. എന്നാൽ ഭേദഗതി ആവശ്യത്തെ എസ്എൻ ട്രസ്റ്റ് ശക്തമായി എതിർത്തു. ഭേദഗതി ആവശ്യം അംഗീകരിച്ചാൽ ഏതെങ്കിലും ട്രസ്റ്റ് അംഗത്തിനെതിരെ ക്രിമിനൽ കേസ് ഉണ്ടാക്കി അവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്താൻ എളുപ്പമാണെന്നായിരുന്നു എസ്എൻ ട്രസ്റ്റിന്‍റെ വാദം.

എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബൈലോ ഭേദഗതി വരുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.