ETV Bharat / state

'സദാചാരബോധം പെൺകുട്ടികൾക്ക് മാത്രം ബാധകമെന്ന ചിന്ത മാറണം'; വനിത ഹോസ്റ്റല്‍ വിഷയത്തില്‍ ഹൈക്കോടതി

വനിത ഹോസ്റ്റലിലെ രാത്രിസമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി സമർപ്പിച്ചത്. ഈ ഹര്‍ജി പരിശോധിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം

Ernakulam  ഹൈക്കോടതി  Keraka High court
വനിത ഹോസ്റ്റല്‍ വിഷയത്തില്‍ ഹൈക്കോടതി
author img

By

Published : Dec 16, 2022, 10:45 PM IST

എറണാകുളം: സദാചാരബോധം പെൺകുട്ടികൾക്ക് മാത്രമാണ് ബാധകമെന്ന സമൂഹത്തിന്‍റെ ചിന്താഗതി മാറണമെന്ന് ഹൈക്കോടതി. വനിത ഹോസ്റ്റലിലെ രാത്രിസമയ നിയന്ത്രണം ചോദ്യം ചെയ്‌ത് കോഴിക്കോട് മെഡിക്കൽ കോളജിലെ പെൺകുട്ടികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. പുതിയതായി പുറത്തിറക്കിയ ഉത്തരവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിയന്ത്രണം സമാനമല്ലേയെന്നും കോടതി ചോദിച്ചു.

ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാനുള്ള സമയത്തിൽ വ്യക്തത വരുത്താൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം വരുത്തുന്നത് മാറണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വനിത ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തെ കോടതി നേരത്തെ വിമർശിച്ചിരുന്നു. തുടർന്ന് ആൺകുട്ടികളടക്കം രാത്രി 9.30ന് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കുകയും ചെയ്‌തു. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്നായിരുന്നു കോടതിയുടെ വിമർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.