ETV Bharat / state

ബസുടമയ്‌ക്കെതിരായ ആക്രമണം; 'അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്ത്', പൊലീസിന് രൂക്ഷ വിമർശനം - കോട്ടയം ജില്ല പൊലീസ്

കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസുടമ അക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി. ഈ സംഭവത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ പൊലീസ് വിമര്‍ശനം.

kerala high court  kottayam bus owner attack case  bus owner attack case  kerala high court against police  ബസുടമയ്‌ക്കെതിരെയുണ്ടായ ആക്രമണം  ഹൈക്കോടതി  കോട്ടയത്തെ ബസുടമയ്‌ക്കെതിരായ ആക്രമണം  കോട്ടയം ജില്ല പൊലീസ്  കോട്ടയം വാര്‍ത്തകള്‍
Kerala High Court
author img

By

Published : Jul 10, 2023, 12:41 PM IST

Updated : Jul 10, 2023, 1:38 PM IST

എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ സ്വമേധയ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ല പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫിസറും കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴാണ് വിമര്‍ശനം. എത്ര പൊലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.

പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.

നാടകമായിരുന്നില്ലേ അവിടെ നടന്നതെന്ന് ചോദിച്ച ഹൈക്കോടതി, ഒന്ന് തല്ലിക്കോ എന്ന സമീപനം പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി എന്നും കുറ്റപ്പെടുത്തി. കോടതിയിലും ലേബര്‍ ഓഫിസറിന് മുന്‍പിലും തോറ്റാല്‍ തൊഴിലാളി യൂണിയനുകള്‍ എല്ലാം സ്വീകരിക്കുന്ന നടപടിയാണ് ഇതെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടെങ്കിലും അതിനെ മറികടന്ന് ആര്‍ക്കും എന്തും ചെയ്യാമെന്ന സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നല്‍കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊലീസിന്‍റെ ഭാഗത്ത് കൃത്യവിലോപമുണ്ടായി. അടിയേറ്റത് ബസ് ഉടമയ്‌ക്കല്ല, ഹൈക്കോടതിയുടെ മുഖത്താണെന്നും സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. ബസുടയ്‌ക്ക് നേരെ അക്രമം ഉണ്ടായ സംഭവത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് സത്യവാങ്‌മൂലം നല്‍കാന്‍ ഡിവൈഎസ്‌പിക്കും കോടതി നിര്‍ദേശം നല്‍കി. വരുന്ന 18ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Also Read : തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ

കഴിഞ്ഞ ജൂണ്‍ 17ന് ആണി ബസിന് മുന്നില്‍ സി ഐ ടി യു കൊടി കുത്തിയതിനെ തുടര്‍ന്ന് ബസുടമ സമരം തുടങ്ങിയത്. പിന്നാലെ ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണത്തിനായി ഇടക്കല ഉത്തരവും ഇയാള്‍ക്ക് ലഭിച്ചിരുന്നു.

ഈ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനിടെ ആയിരുന്നു ബസ് ഉടമ ആക്രമിക്കപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയ കേടതിയലക്ഷ്യ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

സിഐടിയു കൊടി കുത്തിയ ബസിന് മുന്നില്‍ പ്രതിഷേധ സൂചകമായി തിരുവാർപ്പ് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹൻ ലോട്ടറി കച്ചവടം തുടങ്ങിയത്. അനിശ്ചിതകാല തൊഴിലാളി സമരമായിരുന്നു ഇതിന് കാരണം. പിന്നീട് ജില്ല ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും തൊഴിലാളി പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു.

റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നാല് റൂട്ടുകളിലൂടെയും ഓടുന്ന ബസുകളില്‍ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, തൊഴിലാളികളുടെ കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് ബസ് ഉടമയ്‌ക്ക് നേരെയുണ്ടായ അക്രമം വ്യാപക ചര്‍ച്ചയായിരുന്നു. വരവേല്‍പ്പ് എന്ന മലയാള ചിത്രത്തിലേതിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലിവില്‍ വ്യവസായികള്‍ക്ക് നേരിടേണ്ടി വരുന്നതെന്നായിരുന്നു വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.

Also Read : കോടതി വിധി പ്രകാരം ബസ് ഓടിക്കാനെത്തി ; പൊലീസ് നോക്കിനിൽക്കെ ഉടമയെ മർദിച്ച് സിഐടിയു പ്രവർത്തകൻ

Last Updated : Jul 10, 2023, 1:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.