ETV Bharat / state

കെടിയു വിസി നിയമനം : സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കെടിയു താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ ഹർജി നൽകാൻ പ്രഥമ ദൃഷ്‌ട്യാ സർക്കാരിന് സാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഫയലിൽ സ്വീകരിച്ചത്

ഗവർണറുടെ ഉത്തരവിനെതിരെ ഹർജി  സർക്കാർ നൽകിയ ഹർജി  സാങ്കേതിക സർവകലാശാല  താൽക്കാലിക വിസി നിയമനം  ഗവർണർ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കെടിയു  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ഹർജി ഫയലിൽ  ktu vice chancellor appointent controversy  ktu vice chancellor  kerala news  malayalam news  vice chancellor appointent controversy updation  kerala governor  kerala government  Petition filed by Govt  Petition filed by Govt against vc appointment
സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനം: സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
author img

By

Published : Nov 11, 2022, 3:07 PM IST

എറണാകുളം : സാങ്കേതിക സർവകലാശാല താത്‌കാലിക വിസി നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി സത്യവാങ്‌മൂലം നവംബർ 16നുള്ളില്‍ സമർപ്പിക്കാൻ ഗവർണർ അടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നിർദേശം നൽകി. ഗവർണർ സ്വന്തം ഇഷ്‌ടപ്രകാരം നടത്തിയ, ഡോ. സിസ തോമസിന്‍റെ നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിന്‍റെ ഹർജി.

കെടിയു താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ ഹർജി നൽകാൻ പ്രഥമ ദൃഷ്‌ട്യാ സർക്കാരിന് സാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഫയലിൽ സ്വീകരിച്ചത്. വ്യവഹാരങ്ങൾ പെരുകുകയാണ്. വ്യവഹാരങ്ങളും തർക്കങ്ങളും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.

മറുപടി നൽകാൻ സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചാൻസലർ അടക്കമുള്ള എതിർ കക്ഷികൾ ബുധനാഴ്‌ചയ്‌ക്കുള്ളിൽ മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. വിസി ആകുവാൻ മാർഗരേഖ വേണ്ടേ എന്ന് പരിശോധിക്കണമെന്നും കോടതി വിലയിരുത്തി.

കൂടാതെ വിസിയായി സർക്കാർ ശുപാർശ ചെയ്‌ത വ്യക്തികളുടെ യോഗ്യതാവിവരം അറിയിക്കുവാനും കോടതി നിർദേശിച്ചു. വിസിയെ ശുപാർശ ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് സർക്കാർ വാദം. സർക്കാർ മുന്നോട്ടുവച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് തള്ളിക്കൊണ്ടാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്‌ടറായ ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവർണർ നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.