ETV Bharat / state

ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല, ചട്ടം ലംഘിച്ചാല്‍ പിഴ ചുമത്തണം: ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Nov 27, 2023, 10:29 AM IST

Updated : Nov 27, 2023, 1:29 PM IST

HC on All India Tourist Permit Vehicles and Stage Carriage vehicles: നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി

Kerala HC on All India Tourist Permit Vehicles  All India Tourist Permit Vehicles  what is All India Tourist Permit Vehicles  what is Stage Carriage vehicles  Stage Carriage vehicles  Kerala HC  ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍  ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ  സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍
kerala-hc-on-all-india-tourist-permit-vehicles

എറണാകുളം : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി (Kerala HC on All India Tourist Permit Vehicles). ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് (All India Tourist Permit Vehicles and Stage Carriage vehicles). ബസുടമകൾ അൻപത് ശതമാനം പിഴത്തുക ഒടുക്കണമെന്നും ബാക്കി തുക ഹർജിയിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. റോബിൻ ബസുടമകളും, കെഎസ്ആർടിസിയും നൽകിയ ഹർജികൾക്കൊപ്പം വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മുൻകൂർ ബുക്ക് ചെയ്‌ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്‌ച കൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം. റോബിൻ ബസിന്‍റേതടക്കമുള്ള ഹർജികൾ ഹൈക്കോടതി രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് പരിഗണിക്കുക.

Also Read: ചെക്ക് കേസ്: റോബിൻ ബസ് ഉടമ ബേബി ഗിരീഷിന് ജാമ്യം നൽകി കോടതി

അതേസമയം, 2012 ല്‍ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ (നവംബര്‍ 26) രാവിലെ 11.30ഓടെയാണ് കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പാലാ പൊലീസ് ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്‌തത്. കൊച്ചിയിലെ കോടതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസറ്റ്. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറണ്ടോ സമൻസോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ബേബി ഗിരീഷ് പ്രതികരിച്ചു. തനിക്കെതിരെ പ്രതികാര നടപടികൾ എടുക്കുന്നത് ഗതാഗത സെക്രട്ടറിയാണെന്നാരോപിച്ച ഇയാള്‍ റോബിൻ ബസിന്‍റെ അടുത്ത സർവീസ് പമ്പയിലേക്ക് ആരംഭിക്കുമെന്നും പറഞ്ഞു.

വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടിസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്‌തതില്‍ ദുരൂഹത ഉണ്ടെന്നാണ് അറസ്‌റ്റിനുപിന്നാലെ കുടുംബം പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്‍റെ സർവീസ് ഇയാള്‍ തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്‍റെ നടപടി.

Last Updated : Nov 27, 2023, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.