ETV Bharat / state

സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ എത്തി

ഒഡിഷയിലെ കലിംഗനഗർ ടാറ്റ സ്‌റ്റീൽ പ്ലാന്‍റിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഓക്‌സിജൻ എത്തിച്ചത്.

ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ എത്തി  ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ  കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ  ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ  Kerala first oxygen express train  first oxygen express train  first oxygen express train reaches Kerala  vallarpadam
കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ
author img

By

Published : May 16, 2021, 8:37 AM IST

എറണാകുളം : സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നരയോടെയാണ് വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. ഒഡിഷയിലെ കലിംഗനഗർ ടാറ്റ സ്‌റ്റീൽ പ്ലാന്‍റിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഓക്‌സിജൻ കൊണ്ടുവന്നത്.

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ

ഡൽഹിയിലേക്ക് എത്തിക്കാൻ സജ്ജമാക്കിയ ലോഡ് അവിടെ ഓക്‌സിജന്‍റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നുപോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമാകുമെന്ന് ആശങ്കയുണ്ടായിരുന്നു.

എന്നാൽ അത്തരം ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാൻ സാധിച്ചു. വല്ലാർപാടത്ത് വച്ച് ഫയർ ഫോഴ്‌സിന്‍റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയയ്ക്കും. കേരളത്തിന് അടിയന്തരമായി ഓക്‌സിജൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് 118 മെട്രിക് ടൺ ഓക്‌സിജൻ സംസ്ഥാനത്തിന് ലഭിച്ചത്.

കൂടുതൽ വായനക്ക്: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് പുറപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.